മാനന്തവാടി: മതിയായ ചികിത്സ ലഭിക്കാത്തതിനാല്‍ രോഗിയായ ആദിവാസി വൃദ്ധന്‍ ദുരിതം പേറുന്നു. വെള്ളമുണ്ട പഞ്ചായത്തിലെ പാലിയണ പരുത്തിയാട്ട് കോളനിയിലെ കരിയന്‍ (60) ആണ് മാസങ്ങളായി കിടപ്പിലായത്.
മഴ ആരംഭിക്കുന്നതുവരെ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് പ്രവര്‍ത്തകരെത്തി ചികിത്സ നല്‍കിയിരുന്നു. മഴക്കാലമായതോടെ കോളനിയിലേക്കുള്ള റോഡ് ചളിക്കളമായി. പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് പ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിയാതായി. ആദിവാസികളുടെ ക്ഷേമത്തിനായി നിയമിച്ച ട്രൈബല്‍ പ്രമോട്ടര്‍മാരാകട്ടെ കരിയനെ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് പരാതി.
നിങ്ങളുടെ അഭിപ്രായങ്ങള്‍