12:30:26
20 May 2013
Monday
Facebook
Twitter
Rssfeed

വീണ്ടും പാര്‍ട്ടി നിലപാട് തള്ളി, കൂടങ്കുളത്തേക്ക് പോകുമെന്ന് വി.എസ്

വീണ്ടും പാര്‍ട്ടി നിലപാട്  തള്ളി, കൂടങ്കുളത്തേക്ക്  പോകുമെന്ന് വി.എസ്

തിരുവനന്തപുരം: ആണവവിരുദ്ധ സമരം നടക്കുന്ന കൂടങ്കുളത്തേക്ക് പോകുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. തീയതി തീരുമാനിച്ചിട്ടില്ല. ആണവനിലയത്തെ അനുകൂലിച്ച് പാര്‍ട്ടി പത്രത്തി ല്‍ വന്ന ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്‍െറ ലേഖനം വായിച്ചില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കൂടങ്കുളം ആണവനിലയം ആപത്കരമാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. ഫുക്കുഷിമ ദുരന്തത്തിനുശേഷം ജപ്പാനിലെ 54 ആണവനിലയങ്ങളാണ് അടച്ചുപൂട്ടിയത്. ജപ്പാന്‍ സര്‍ക്കാറിന്‍െറ ഈ മാതൃക മറ്റു രാജ്യങ്ങളും പിന്തുടരണം. കൂടങ്കുളം ആണവനിലയം അപകടകരമാണെന്ന് പാര്‍ട്ടിക്കു മനസ്സിലാകുന്നില്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കൂടങ്കുളത്തെ വെടിവെപ്പിനെ തുടര്‍ന്ന് പ്രകാശ് കാരാട്ട് എഴുതിയ ലേഖനത്തില്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നായിരുന്നു മറുപടി. പാര്‍ട്ടിക്ക് ഇക്കാര്യം മനസ്സിലായിട്ടുണ്ടെന്നാണ് കരുതുന്നതെന്നും അച്യുതാനന്ദന്‍ പറഞ്ഞു. കൂടങ്കുളം ആണവനിലയം അടച്ചിടണമെന്ന ആവശ്യം പ്രായോഗികമോ രാജ്യതാല്‍പര്യസംരക്ഷണത്തിന് ഉതകുന്നതോ അല്ലെന്ന് പാര്‍ട്ടി പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പ്രകാശ് കാരാട്ട് വ്യക്തമാക്കിയിരുന്നു. കൂടങ്കുളം സന്ദര്‍ശിക്കാന്‍ അച്യുതാനന്ദന്‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും കേന്ദ്ര കമ്മിറ്റി ഇടപെട്ട് വിലക്കുകയായിരുന്നു. കൂടങ്കുളം വിഷയത്തില്‍ പാര്‍ട്ടി നിലപാടിനെ തള്ളി ഒരു പത്രത്തില്‍ അദ്ദേഹം ലേഖനമെഴുതിയിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com