തൃപ്രയാര്‍: മാതാപിതാക്കളെ മക്കള്‍ക്ക് തള്ളിപ്പറയാം, മാതാപിതാക്കള്‍ക്ക് മക്കളെ തള്ളിപ്പറയാനാവില്ലെന്ന് വി. ദിനകരന്‍. നാട്ടികയില്‍ അഖിലകേരള ധീവരസഭ സംസ്ഥാന സമ്മേളനത്തില്‍ നിന്നും വിട്ടുനിന്ന ടി.എന്‍. പ്രതാപന്‍ എം.എല്‍.എയുടെ നടപടിയെ പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം. ധീവരസമുദായക്കാരനായ പ്രതാപന്‍ തന്‍െറ തട്ടകത്ത് സംസ്ഥാന സമ്മേളനം നടക്കുമ്പോള്‍ അതില്‍ പങ്കെടുക്കാന്‍ വിമുഖത കാണിക്കുകയാണ് .താന്‍ മൂന്നുതവണ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഫോണെടുത്തില്ല. ഒടുവില്‍ പി.എയാണ് എടുത്തത്. സമ്മേളനദിവസങ്ങളില്‍ കേരളത്തിലുണ്ടാവില്ലെന്നാണ് പറഞ്ഞതെന്നും ദിനകരന്‍ പറഞ്ഞു. പ്രതാപന്‍ മണ്ണിനെയും മനുഷ്യനെയും സ്നേഹിക്കുന്നതില്‍ വിരോധമില്ല. ഹരിത വാദിയായാലും വിരോധമില്ല. ധീവരരായ തങ്ങളും ഹരിതവാദികളാണ്. ഉല്‍പാദിപ്പിക്കുന്നത് മത്സ്യമാണെന്ന് മാത്രം. അദ്ദേഹം പറഞ്ഞു. എന്നാല്‍ മന$പൂര്‍വം ധീവരസമ്മേളനത്തെ തള്ളിയതാണെന്ന സൂചനയുമായി പ്രതാപന്‍ സമ്മേളന ദിവസമായ വെള്ളിയാഴ്ച തൃപ്രയാറില്‍ എത്തുകയും ഒരു പരിപാടി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ജേസിഐ തൃപ്രയാര്‍ യൂനിറ്റ് നടത്തിയ ഗ്രീന്‍ മാരത്തണ്‍ പരിപാടി ഫ്ളാഗ് ഓഫ് ചെയ്തത് പ്രതാപനായിരുന്നു. ഇതോടെ ധീവരസഭയുമായുള്ള അകല്‍ച്ച വ്യക്തമാക്കുകയാണ് പരോക്ഷമായി പ്രതാപന്‍ ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍