കൊട്ടിയം: ഐ.ടി, ടൂറിസം മേഖലകളില്‍ വികസനമുണ്ടാക്കിയതുകൊണ്ട് കേരളം രക്ഷപ്പെടുമെന്ന് കരുതേണ്ടെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍. കൊട്ടിയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം ചീഞ്ഞുനാറുകയാണ്. മാലിന്യ സംസ്കരണത്തിനോ കേന്ദ്രം നല്‍കുന്ന അരിയും ഗോതമ്പും സൂക്ഷിക്കാനാവശ്യമായ സംവിധാനം ഉണ്ടാക്കാനോ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. വികസന പ്രഖ്യാപനത്തിന് പിന്നില്‍ ഗൂഢോദ്ദേശ്യമുണ്ടെന്ന് സംശയിക്കണം. ചിലരുടെ പദ്ധതികള്‍ നടപ്പാക്കാനാണ് ഇപ്പോള്‍ വികസനത്തിന്‍െറ പേരുമായി പലരും രംഗത്തെത്തിയിരിക്കുന്നത്.
അടിസ്ഥാനസൗകര്യ വികസന കാര്യത്തില്‍ എമര്‍ജിങ് കേരളയില്‍ യാതൊരു പ്രാധാന്യവും നല്‍കിയിട്ടില്ല. കുടിവെള്ളം, ഗതാഗതപ്രശ്നങ്ങളില്‍ ഒരു ശ്രമവുമില്ല. കൃഷി ചെയ്ത് രാജ്യത്തെ രക്ഷിക്കുന്ന ജനവിഭാഗങ്ങളെ ഉന്മൂലനം ചെയ്യാനാണ് അഹ്ലുവാലിയയെപ്പോലെയുള്ളവര്‍ ശ്രമിക്കുന്നത്. എന്‍.എസ്.എസിനും എസ്.എന്‍.ഡി.പിക്കും രാഷ്ട്രീയമില്ല. രാഷ്ട്രീയമില്ലാത്തതിനാലാണ് രാഷ്ട്രീയ കാര്യങ്ങളില്‍ ഐക്യമുണ്ടാക്കാത്തത്. ഭരിക്കുന്നവരെ തിരുത്തുന്ന ശക്തിയായി എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി ഐക്യം നിലകൊള്ളും.
സാമൂഹികനീതി നടപ്പാക്കാന്‍ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ സര്‍വേ സംസ്ഥാനത്ത് നടത്തണമെന്നും ഇതിലൂടെ അര്‍ഹരെ കണ്ടെത്തി ആനുകൂല്യങ്ങള്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍