12:30:26
22 May 2013
Wednesday
Facebook
Twitter
Rssfeed

സച്ചിന്‍ വധം: നാല് കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

കണ്ണൂര്‍: എ.ബി.വി.പി പ്രവര്‍ത്തകന്‍ കൊറ്റാളി മാണിക്യം ഹൗസില്‍ സച്ചിന്‍ ഗോപാല്‍ (21) കുത്തേറ്റ് മരിച്ച കേസില്‍ നാല് കാമ്പസ്് ഫ്രണ്ട് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടൗണ്‍ സി.ഐ വിനോദ് കുമാറിന്‍െറ നേതൃത്വത്തിലുള്ള പ്രത്യേകഅന്വേഷണ സംഘം വെള്ളിയാഴ്ച രാവിലെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യംചെയ്തുവരുകയാണെന്ന് പൊലീസ് പറഞ്ഞു. കേസില്‍ നാലുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. നീളമുള്ള മൂര്‍ച്ചയേറിയ ആയുധമാണ് കുത്താനുപയോഗിച്ചതെന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സച്ചിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ മൊഴി നല്‍കിയിരുന്നു. ആന്തരികാവയവങ്ങള്‍ക്കേറ്റ പരിക്കാണ് മരണത്തിനിടയാക്കിയതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.
കത്തിയില്‍ വിഷവസ്തുക്കള്‍ തേച്ചുപിടിപ്പിച്ചിരുന്നതായും അന്വേഷണ സംഘത്തിന് സംശയമുണ്ട്. ഇതുസംബന്ധിച്ച് മംഗലാപുരത്തെ ആശുപത്രിയില്‍ സച്ചിനെ ചികിത്സിച്ച ഡോക്ടര്‍മാരില്‍നിന്ന് അന്വേഷണ സംഘം മൊഴിയെടുക്കും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com