Sat, 09/15/2012 - 00:38 ( 39 weeks 4 daysago)
ചൈന മാസ്റ്റേഴ്സ് ഒളിമ്പിക്സ്: ചാമ്പ്യനെ അട്ടിമറിച്ച് സിന്ധു സെമിയില്‍
(+)(-) Font Size

ചാങ്ചു (ചൈന): ഒളിമ്പിക്സ് ചാമ്പ്യന്‍ ചൈനയുടെ ലി സ്യൂറിയുവിനെ അട്ടിമറിച്ച് ഇന്ത്യയുടെ പി. വി. സിന്ധു ചൈന മാസ്റ്റേഴ്സ് സൂപ്പര്‍ സീരീസ് ബാഡ്മിന്‍റണിന്‍െറ സെമിയില്‍ കടന്നു. മൂന്ന് സെറ്റ് നീണ്ട ആവേശകരമായ പോരാട്ടത്തിനൊടുവിലായിരുന്നു ടൂര്‍ണമെന്‍റില്‍ അവശേഷിക്കുന്ന ഏക ഇന്ത്യന്‍ താരമായ സിന്ധുവിന്‍െറ മിന്നുന്ന ജയം. സ്കോര്‍ 21-19, 9-21, 21-16. സൈന നെഹ്വാളിന്‍െറ അസാന്നിധ്യത്തില്‍ ഇറങ്ങിയ ഇന്ത്യയുടെ ശേഷിക്കുന്ന പ്രതീക്ഷ മുഴുവന്‍ തോളിലേറ്റിയാണ് സിന്ധു ക്വാര്‍ട്ടറില്‍ ആതിഥേയരുടെ സൂപ്പര്‍ താരത്തിനെതിരെ കോര്‍ട്ടിലിറങ്ങിയത്. എന്നാല്‍, ആദ്യ സെറ്റില്‍ തന്നെ ലോക മൂന്നാം നമ്പറും ടൂര്‍ണമെന്‍റിലെ രണ്ടാം സീഡുമായ ചൈനീസ് താരത്തിനെതിരെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ സിന്ധു വിജയം രുചിച്ചു. രണ്ടാം സെറ്റില്‍ സിന്ധുവിനെ വിറപ്പിച്ച് ഒളിമ്പിക്സ് ചാമ്പ്യന്‍ തിരിച്ചെത്തിയെങ്കിലും മൂന്നാം സെറ്റില്‍ അതേ നാണയത്തില്‍ തിരിച്ചടിച്ച് ഹൈദരാബാദുകാരി കരിയറിലെ മിന്നുന്ന വിജയം നേടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus