|
ചാമ്പ്യന്‍സ് ലീഗ് ടീമുകള്‍ പ്രഖ്യാപിച്ചു; വിദേശ താരങ്ങള്‍ ഐ.പി.എല്‍ ടീമിനൊപ്പം
ദുബൈ: ഓള്‍റൗണ്ടര്‍ കീറണ്‍ പൊള്ളാര്‍ഡ്, മൈക്കല്‍ ഹസി, പേസ് ബൗളര്‍ മോര്‍നെ മോര്‍കല്‍ അടക്കമുള്ള ഒമ്പത് വിദേശതാരങ്ങള്‍ വരാനിരിക്കുന്ന ചാമ്പ്യന്‍സ് ലീഗ് ട്വന്‍റി20 ചാമ്പ്യന്‍ഷിപ്പില്‍ ഐ.പി.എല്‍ ടീമുകള്‍ക്കായി തന്നെ കളിക്കും. ഒക്ടോബറില്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ടൂര്‍ണമെന്‍റില്‍ ഇവരുടെ ആഭ്യന്തര ടീമുകളും യോഗ്യത നേടിയപ്പോള്‍ വിദേശ താരങ്ങള്‍ ഏതു ടീമുകള്‍ക്കൊപ്പം കളിക്കുമെന്ന അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം കുറിച്ചാണ് ടീം പ്രഖ്യാപനം പൂര്‍ത്തിയായത്. ചെന്നൈ സൂപ്പര്‍ കിങ്സ്, മുംബൈ ഇന്ത്യന്‍സ്, ദല്‍ഹി ഡെയര്‍ ഡെവിള്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവരാണ് ആഭ്യന്തര ടീമുകള്‍ക്ക് നഷ്ടപരിഹാരം നല്‍കി ഒമ്പത് വിദേശതാരങ്ങളെയും തങ്ങള്‍ക്കൊപ്പം നിര്‍ത്തിയത്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍