Sat, 09/15/2012 - 00:34 ( 35 weeks 4 daysago)
സാഫ് കപ്പ്: ഇന്ത്യന്‍ വനിതകള്‍ ഫൈനലില്‍
(+)(-) Font Size

കൊളംബോ: സാഫ് കപ്പ് വനിതാ ഫുട്ബാളില്‍ ഇന്ത്യ ഫൈനലില്‍. സെമിയില്‍ അഫ്ഗാനിസ്താനെ 11-0ത്തിന് തകര്‍ത്താണ് ഇന്ത്യന്‍ വനിതകള്‍ ഞായറാഴ്ച നടക്കുന്ന കിരീട പോരാട്ടത്തിന് യോഗ്യത നേടിയത്. നേപ്പാള്‍-ശ്രീലങ്ക രണ്ടാം സെമിയിലെ വിജയികളെയാവും ഇന്ത്യ ഫൈനലില്‍ നേരിടുക. നേരത്തെ ക്വാര്‍ട്ടറില്‍ 11-0ത്തിന് ഭൂട്ടാനെ തോല്‍പിച്ചായിരുന്നു ഇന്ത്യ സെമിയിലേക്ക് യോഗ്യത നേടിയത്. കളിയുടെ നാലാം മിനിറ്റില്‍ യുമ്ന കമലദേവിയുടെ ഗോളിലൂടെയാണ് ഇന്ത്യ അഫ്ഗാന്‍ വലയിലേക്ക് സ്കോറിങ് തുടങ്ങിയത്. സുസ്മിത മല്ലിക് നാല് ഗോളുകള്‍ നേടിയപ്പോള്‍ (43, 60, 61, 78 മിനിറ്റുകള്‍) കമല ഹാട്രിക് (4, 57, 90) സ്വന്തമാക്കി. ക്യാപ്റ്റന്‍ ഒയ്നം ബെം ദേവി രണ്ടും (40, 70), പരമേശ്വരി ദേവി (31), പിങ്കി ബൊംബാള്‍ (80) എന്നിവര്‍ ഓരോ ഗോളും നേടി. ഞായറാഴ്ചയാണ് ഫൈനല്‍ മത്സരം.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus