Sat, 09/15/2012 - 00:33 ( 35 weeks 1 dayago)
ജി.വി. രാജ ഫുട്ബാളിന് 19ന് തുടക്കം
(+)(-) Font Size

തിരുവനന്തപുരം : ഒമ്പതാമത് ജി.വി. രാജ ഓള്‍ ഇന്ത്യാ ഫുട്ബാള്‍ ടൂര്‍ണമെന്‍റിന് ഈ മാസം 19ന് തിരുവനന്തപുരത്ത് തുടക്കം. യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് ചാമ്പ്യന്‍ഷിപ്പ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് 1 6 ടീമുകള്‍ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കും.
ഫ്ളഡ്ലൈറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. സീസണ്‍ ടിക്കറ്റിന് 500 രൂപയാണ് നിരക്ക്. കസേരയ്ക്ക് 50 രൂപയും ഗ്യാലറിക്ക് 25 രൂപയുമാണ് ടിക്കറ്റ്. ദിവസവും രണ്ടു കളികളാണ് നടക്കും. പഞ്ചാബ് പൊലീസ്, സതേണ്‍ റെയില്‍വേ, ഐ.സി.എഫ് ചെന്നൈ, മോഹന്‍ബഗാന്‍ അക്കാദമി, സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ, ആര്‍മി ഗ്രീന്‍ ദല്‍ഹി, ഇന്ത്യന്‍ നേവി, സെസാഗോവ, സി.ആര്‍.പി.എഫ് ജലന്ധര്‍, എസ്.ബി.ടി, ടൈറ്റാനിയം, കെ.എസ്.ഇ.ബി, കേരള പൊലീസ്, ജോസ്കോ എഫ്.സി. സി.പി.ടി തുടങ്ങിയ ടീമുകള്‍ പങ്കെടുക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus