ലണ്ടന്‍: മലേഷ്യന്‍ സന്ദര്‍ശനത്തിനിടെ ബ്രിട്ടനിലെ വില്യം രാജകുമാരനും അദ്ദേഹത്തിന്‍െറ ഭാര്യ കെയ്റ്റ് മിഡില്‍റ്റനും ക്വാലാലംപുരിലെ മുസ്ലിം പള്ളിയിലെത്തി. വില്യം-കെയ്റ്റ് ദമ്പതികള്‍ ക്വാലാലംപുരിലെ ആസ്യാകിരിന്‍ എന്ന മുസ്ലിം പള്ളിയിലാണ് കഴിഞ്ഞദിവസം എത്തിയത്. പള്ളിയില്‍ കയറുന്നതിനുമുമ്പ് വില്യം ചെരുപ്പുകള്‍ പുറത്ത് അഴിച്ചുവെക്കുകയും കെയ്റ്റ് ശിരോവസ്ത്രം ധരിക്കുകയും ചെയ്തു. ആദ്യമായാണ് രാജകുടുംബാംഗങ്ങളായ ദമ്പതികള്‍ മുസ്ലിം പള്ളി സന്ദര്‍ശിക്കുന്നത്.
പള്ളി സന്ദര്‍ശിച്ചതിനുശേഷം വില്യം-കെയ്റ്റ് ദമ്പതികള്‍ മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖിനൊപ്പം ഉച്ചഭക്ഷണം കഴിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍