ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി യൂസുഫ് റസാ ഗീലാനിയുടെ മകന്‍ അലി മൂസാ ഗീലാനിയെ അനധികൃത മരുന്നിടപാട് കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു.
അനസ്തേഷ്യക്കും മറ്റും ഉപയോഗിക്കുന്ന എഫിഡ്രിന്‍ എന്ന മരുന്ന് നിയമവിരുദ്ധമായി വിറ്റഴിച്ച കേസില്‍ വാദംകേള്‍ക്കാന്‍ സുപ്രീംകോടതിയില്‍ എത്തിയപ്പോഴാണ് അദ്ദേഹത്തെ സൈന്യത്തിന്‍െറ ലഹരിവിരുദ്ധ സേന (ആന്‍ഡി നാര്‍കോട്ടിക് ഫോഴ്സ്) അറസ്റ്റ് ചെയ്തത്. മൂസ ഗീലാനി അറസ്റ്റ് പ്രതിരോധിച്ചെങ്കിലും സേന അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മൂസ ഗീലാനി ഉള്‍പ്പെടെ എട്ടു പേരെയാണ് മയക്കുമരുന്നു കേസില്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്. എന്നാല്‍, ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
യൂസുഫ് റസാ ഗീലാനി പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ മൂസ ഗീലാനി ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് മരുന്നിടപാടുകള്‍ നടത്തിയത് പിടിക്കപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍