ഫനൊംപെന്‍: കംബോഡിയയില്‍ ഖമര്‍റൂഷ് ഭരണകാലത്ത് നടന്ന കൂട്ടക്കുരുതിയുടെ സൂത്രധാരകരില്‍ ‘ആദ്യ വനിത’ യെന്ന് കുപ്രസിദ്ധിയാര്‍ജിച്ച ലെങ് ദിരിത്തിനെ യു.എന്‍ നിയന്ത്രണത്തിലുള്ള വിചാരണ കോടതി വെറുതെവിട്ടു. 80 പിന്നിട്ട ലെങ് ദിരിത്തിന്‍െറ അനാരോഗ്യവും ഓര്‍മക്കുറവും കണക്കിലെടുത്താണ് അവരെ കോടതി വിചാരണയില്‍ നിന്നൊഴിവാക്കിയത്. 1975-79 കലത്ത് ഖമര്‍റൂഷ് ഭരണകൂടത്തിന്‍െറ നേതൃത്വത്തില്‍ 20 ലക്ഷം ആളുകളെ കൊന്നൊടുക്കിയ കേസില്‍ കഴിഞ്ഞ വര്‍ഷമാണ് വിചാരണ ആരംഭിച്ചത്.
പോള്‍പോട്ടിന്‍െറ നേതൃത്വത്തിലുള്ള ഖമര്‍റൂഷ് ഭരണത്തില്‍ സാമൂഹികകാര്യ മന്ത്രിയായ ദിരിത്തിനെതിരെ കൂട്ടക്കുരുതി, കലാപ ആസൂത്രണം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. അതേസമയം, അവരെ അനാരോഗ്യം പരിഗണിച്ച് വിചാരണയില്‍ നിന്ന് ഒഴിവാക്കുകമാത്രമാണ് ചെയ്തിരിക്കുന്നതെന്നും കുറ്റവിമുക്തയാവുകയോ നിരപരാധിയാണെന്ന് വിധിക്കുകയോ ചെയ്തിട്ടില്ലെന്നും കോടതി വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍