കാബൂള്‍: അഫ്ഗാനിസ്താനിലെ ഗസ്നി പ്രവിശ്യയിലുണ്ടായ ബസപകടത്തില്‍ ചുരുങ്ങിയത് 50 പേര്‍ മരിച്ചു. ആറു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാന്തഹാറില്‍നിന്ന് കാബൂളിലേക്കുപോയ ബസും ഇന്ധനം നിറച്ച ടാങ്കറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഗസ്നിയിലെ അബാന്‍ദ് ജില്ലയില്‍ കാബൂള്‍-കാന്തഹാര്‍ ദേശീയപാതയിലാണ് അപകടം നടന്നത്. കൂട്ടിയിടിച്ചതിനുശേഷം ഇരു വാഹനങ്ങളും കത്തിയമര്‍ന്നതാണ് മരണസംഖ്യ ഉയരാന്‍ കാരണമായത്. പല മൃതദേഹങ്ങളും തിരിച്ചറിയപ്പെടാത്ത നിലയിലാണ്. വാഹനങ്ങളുടെ അമിതവേഗതയാണ് അപകട കാരണമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അഫ്ഗാനിസ്താനിലെ റോഡുകളുടെ മോശം അവസ്ഥയും സുരക്ഷിതമല്ലാത്ത വാഹനങ്ങളും ഇവിടെ അടിക്കടിയുള്ള റോഡപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍