വാഷിങ്ടണ്‍: ആറു പേരുടെ മരണത്തിനിടയാക്കിയ വിസ്കണ്‍സിലിലെ സിഖ് ഗുരുദ്വാര വെടിവെപ്പില്‍ അനുശോചിച്ചും സിഖ് ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും അമേരിക്കന്‍ പാര്‍ലമെന്‍റ് ഐകകണ്ഠ്യേന പ്രമേയം പാസാക്കി. വംശീയവും വര്‍ഗപരവുമായ ഒരു വിവേചനവും അമേരിക്ക അനുവദിക്കില്ലെന്ന് അടിവരയിട്ട് വ്യക്തമാക്കിയാണ് യു.എസ് ഹൗസ് ഓഫ് റെപ്രസന്‍റിറ്റീവ്സ് പ്രമേയം പാസാക്കിയത്.
റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ വൈസ്പ്രസിഡന്‍റ് സ്ഥാനാര്‍ഥികൂടിയായ പോള്‍ റയാന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ വികാരനിര്‍ഭരമായ ചര്‍ച്ചയാണുണ്ടായത്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോടും സിഖ് സമൂഹത്തോടുമൊപ്പം തങ്ങളുമുണ്ടെന്നും പ്രതിനിധികള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. ഇന്ത്യന്‍ അമേരിക്കക്കാരുടെ പ്രശ്നങ്ങള്‍ പഠിക്കുന്ന സമിതിയുടെ അധ്യക്ഷനായ എഡ് റോയ്സ് രാജ്യപുരോഗതിക്കുവേണ്ടി വലിയ സംഭാവനങ്ങള്‍ നല്‍കിയ സിഖ് സമൂഹം ഈ ദുരന്തം അതിവേഗം മറികടക്കുമെന്നും മതസഹിഷ്ണുത അരക്കിട്ടുറപ്പിക്കേണ്ട സന്ദര്‍ഭമാണിതെന്നും ചൂണ്ടിക്കാട്ടി.
‘ഒരു അമേരിക്കന്‍ പൗരന്‍െറയും അന്തസ്സും അഭിമാനവും ഇടിയാന്‍ പാടില്ല. ആരാധനാലയങ്ങളില്‍ അവര്‍ സുരക്ഷിതരായിരിക്കണം. ഇത്തരം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ രാജ്യം പൊറുപ്പിക്കില്ലെന്ന് ഈ പ്രമേയം തെളിയിക്കുന്നും’ -അദ്ദേഹം വ്യക്തമാക്കി. രാജ്യം ഒറ്റക്കെട്ടായി ഈ ദുരന്തത്തെ നേരിടുമെന്ന് ടെക്സസില്‍നിന്നുള്ള പ്രതിനിധി അല്‍ ഗ്രീന്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍