കൊച്ചി: ബന്ധുവിന് അനധികൃതമായി ഭൂമി ദാനം ചെയ്തെന്ന കേസില്‍ തന്നെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് തയാറാക്കിയ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ.് അച്യുതാനന്ദന്‍െറ ഹരജി. നിഷ്പക്ഷവും സുതാര്യവുമായി അന്വേഷണം ഉറപ്പാക്കാന്‍ ഡി.ജി.പി, എ.ഡി.ജി.പി പദവിയില്‍ കുറയാത്ത ഉദ്യോഗസ്ഥരെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്ന തന്‍െറ ആവശ്യം വിജിലന്‍സ് ഡയറക്ടര്‍ നടപ്പാക്കിയില്ലെന്നും രാഷ്ട്രീയ പ്രേരിതമായി തന്നെ പ്രതി ചേര്‍ത്ത നടപടി നിയമവിരുദ്ധവും റദ്ദാക്കണമെന്നുമാണ് വി.എസിന്‍െറ ആവശ്യം. കാസര്‍കോട് വിജിലന്‍സ് ഡെപ്യൂട്ടി സൂപ്രണ്ടാണ് വി.എസിനെ ഒന്നാം പ്രതിയാക്കി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
വിമുക്ത ഭടനും തന്‍െറ അകന്ന ബന്ധുവുമായ സോമന് ഗൂഢാലോചനയും അധികാര ദുര്‍വിനിയോഗവും നടത്തി ഭൂമി നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്നാണ് കേസ്. തന്‍െറ പരാതി പരിഗണിക്കാതെയുള്ള വിജിലന്‍സ് അന്വേഷണം അംഗീകരിക്കാനാവില്ല. അതിനാല്‍ എഫ്.ഐ.ആര്‍ റദ്ദാക്കി തന്‍െറ അപേക്ഷ പരിഗണിക്കാന്‍ നിര്‍ദേശിക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍