12:30:26
23 May 2013
Thursday
Facebook
Twitter
Rssfeed

ലോറി വാടക 15 ശതമാനം വര്‍ധിപ്പിച്ചു

ലോറി വാടക 15 ശതമാനം വര്‍ധിപ്പിച്ചു

ന്യൂദല്‍ഹി: ഡീസല്‍വില വര്‍ധനവിനെ തുടര്‍ന്ന് രാജ്യത്തുനീളം ചരക്ക് നീക്കത്തിനുള്ള ട്രക്കുകളുടെ വാടക 15 ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനം. ആള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ് ആണ് ഇക്കാര്യം അറിയിച്ചത്.

ഡീസല്‍ വില വര്‍ധനവിന്റെഭാരം ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. ചരക്ക് നീക്കത്തിനുള്ള വാടക തുക ഉടന്‍ പ്രാബല്യത്തില്‍ വരും വിധം 15 ശതമാനം വര്‍ധിപ്പിക്കാനാണ് തീരുമാനം. എ.ഐ.എം.ടി.സി വക്താവ് ജി.പി സിങ് പറഞ്ഞു.

ഇന്ധന വിലവര്‍ധനവ് താങ്ങാന്‍ കഴിയുന്ന അവസ്ഥയിലല്ല ഇപ്പോള്‍ ഗതാഗത വ്യവസായമെന്നും അടിസ്ഥാന സാധനങ്ങളുടെ വില കുതിച്ചുയരുമെന്നതിനാല്‍ ഡീസല്‍ വില വര്‍ധനവ് സാധാരണ ജനത്തെ പ്രയാസത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ധന വില ഉയര്‍ത്തരുതെന്ന് തങ്ങള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഇതംഗീരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com