ഡെറാഡൂണ്‍: ഉത്തരഖണ്ഡില്‍ മേഘസ്ഫോടനത്തെ തുടര്‍ന്നുണ്ടായ ശക്തമായ മഴയില്‍ 20 മരണം. രുദ്രപ്രയാഗ് ,ബാഗേശ്വര്‍ ജില്ലകളിലാണ് ദുരന്തം ബാധിച്ചത്. രുദ്രപ്രയാഗില്‍ 12 പേരും പ്രയാഗില്‍ എട്ടുപേരുമാണ് മരിച്ചത്. നിരവധി വീടുകള്‍ തകര്‍ന്നു. വീടുകളുടെ അവശിഷ്ടത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ ദുരന്തനിവാരണവകുപ്പ് ഊര്‍ജിത നടപടികള്‍ തുടരുകയാണ്. രണ്ടു ദിവസമായി തുടരുന്ന പേമാരിയില്‍ കാലിഗംഗ,സരയൂ നദികള്‍ അപകടരേഖക്കും മുകളിലായാണ് ഒഴുകുന്നത്. കനത്ത മഴയെത്തുടര്‍ന്ന് ഋഷികേശ്, ബദരീനാഥ്, ഋഷികേശ്-ഗംഗോത്രി ഹൈവേകള്‍ അടച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍