വാഹനങ്ങളില്‍നിന്ന് മോഷണം; രണ്ടു പേര്‍ അറസ്റ്റില്‍Published on Fri, 09/14/2012 - 09:10 ( 35 weeks 5 days ago)
ഷാര്‍ജ: ഷാര്‍ജയിലെ ജനവാസ മേഖലകളില്‍ വാഹനങ്ങളുടെ ചില്ല് തകര്‍ത്ത് മോഷണം നടത്തുന്ന രണ്ടു ഫലസ്തീനികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇത്തരം മോഷണവുമായി ബന്ധപ്പെട്ട നിരവധി പരാതികളാണ് ഷാര്‍ജ പൊലീസിന് ലഭിച്ചത്. ചില ഭാഗങ്ങളില്‍നിന്ന് വിവിധ രാജ്യക്കാരായ നിരവധി പ്രതികളെ പിടികൂടുകയും ചെയ്തിരുന്നു. മലയാളികള്‍ കച്ച പാര്‍ക്കിങ് എന്ന് വിളിക്കുന്ന മണല്‍ പ്രദേശങ്ങളില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്നാണ് ഇവര്‍ പ്രധാനമായും മോഷണം നടത്തിയത്. വാഹനത്തിന്‍െറ ചില്ല് തകര്‍ക്കാനും വാതില്‍ തുറക്കാനും ഇവരുടെ കൈവശം പ്രത്യേക തരം ഉപകരണങ്ങള്‍ ഉണ്ടായിരുന്നു. ബാങ്കുകളുടെ കാര്‍ഡുകള്‍, മൊബൈല്‍ ഫോണ്‍, ലാപ്ടോപ്, വസ്ത്രങ്ങള്‍ എന്നിവയാണ് പ്രധാനമായും മോഷ്ടിച്ചിരുന്നത്. ഇങ്ങനെ മോഷ്ടിച്ച കാര്‍ഡ് ഉപയോഗിച്ച് 10,000 ദിര്‍ഹം ഇവര്‍ പിന്‍വലിച്ചു. ഇതിനു പുറമെ അബുഷഹാര ഭാഗത്തെ· ഗ്രോസറി കുത്തിത്തുറന്നും മോഷണം നടത്തി. |

നിങ്ങളുടെ അഭിപ്രായങ്ങള്‍