ജി.സി.സി കമ്പനികള്‍ തളര്‍ന്നപ്പോള്‍ ഒമാനില്‍ വളര്‍ച്ചPublished on Fri, 09/14/2012 - 09:06 ( 35 weeks 2 days ago)
മസ്കത്ത്: ഈ വര്‍ഷത്തിന്‍െറ ആദ്യ പകുതിയില്‍ ജി. സി.സി രാജ്യങ്ങളിലെ 650 കോര്‍പറേറ്റ് കമ്പനികളുടെ ലാഭത്തില്‍ തളര്‍ച്ച നേരിട്ടതായി കുവൈത്ത് സാമ്പത്തിക കേന്ദ്രമായ ‘മര്‍കസ്’ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഒരു ശതമാനം സാമ്പത്തിക തകര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ബാങ്ക്, ഉല്‍പന്നങ്ങള്‍, വാര്‍ത്താ വിനമയം എന്നീ മേഖലയിലാണ് തകര്‍ച്ച അനുഭവപ്പെട്ടത്. എന്നാല്‍ ഒമാനില്‍ ഈ കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയെക്കാള്‍ 56 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ബാങ്കിങ് മേഖലയിലെ ലാഭം മാത്രം 173 ദശലക്ഷം ഡോളറായി ഉയര്‍ന്നു. ബാങ്ക് മസ്കത്തിന്‍െറ മാത്രം ലാഭം 19 ശതമാനം വര്‍ധിച്ചു. എന്നാല്‍ സൗദി അറേബ്യന്‍ കമ്പനികളുടെ ലാഭം ആറ് ശതമാനം കുറഞ്ഞു. എന്നാല്‍ ബാങ്കുകളുടെ ലാഭ വിഹിതം 14 ശതമാനം വര്‍ധിച്ചു. വാര്‍ത്താ വിനിമയ രംഗത്തും നല്ല ലാഭമുണ്ടാക്കി. |

നിങ്ങളുടെ അഭിപ്രായങ്ങള്‍