സലാലയില്‍ കടലില്‍ കാണാതായ യു.എ.ഇ യുവാവിന്‍െറ മൃതദേഹം കണ്ടെത്തിPublished on Fri, 09/14/2012 - 09:05 ( 35 weeks 2 days ago)
മസ്കത്ത്: ദിവസങ്ങള്‍ക്ക് മുമ്പ് സലാലയിലെ മുഗ്സൈല്‍ ബീച്ചില്‍ കാണാതായ യു.എ.ഇ. സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. പത്ത് ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് അഹമ്മദ് അല്‍ബാദി എന്ന യുവാവിന്‍െറ മൃതദേഹം തീരസംരക്ഷണ സേന കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ മൃതദേഹം അഹമ്മദിന്‍േറതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും കൂടുതല്‍ വ്യക്തതക്കായി ഡി.എന്‍.എ. പരിശോധനയെ ആശ്രയിക്കുമെന്ന് സഹോദരന്‍ ഇബ്രാഹിമും അമ്മാവന്‍ സുല്‍ത്താന്‍ യഹിയയും പറഞ്ഞു. ഇബ്രാഹിമും സഹോദരനൊപ്പം കടലില്‍ മുങ്ങിയെങ്കിലും കോസ്റ്റ്ഗാര്‍ഡ് രക്ഷിച്ചു. പത്ത് ദിവസം കടലില്‍ കിടന്നതിനാല്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം വികൃതമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഡി.എന്‍.എ. പരിശോധന നടത്തുന്നത്. ഇതിനായി അഹമ്മദിന്‍െറ പിതാവിന്‍െറ ഡി.എന്‍.എ സാമ്പിള്‍ യു.എ.ഇയില്‍ നിന്ന് എത്തിച്ച് ലാബിന് കൈമാറിയിട്ടുണ്ട്. |

നിങ്ങളുടെ അഭിപ്രായങ്ങള്‍