തിരുവനന്തപുരം: സര്‍ക്കാര്‍ വകുപ്പുകളില്‍ വരുന്ന ഒഴിവുകള്‍ ഇ-മെയില്‍ വഴി പി.എസ്.സിയെ അറിയിക്കാന്‍ നിയമനാധികാരികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.
ഒഴിവുകള്‍ ഇ-മെയില്‍ വഴി അറിയിക്കണമെന്ന പി.എസ്.സിയുടെ ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. ജൂണ്‍ ഒന്നു മുതലുള്ള ഒഴിവുകള്‍ പി.എസ്.സി സെക്രട്ടറിയുടെ ഇ-മെയില്‍ ഐ.ഡിയിലേക്ക് നല്‍കാനാണ് നിര്‍ദേശം. ഇതിനായി ഉപയോഗിക്കുന്ന പ്രഫോര്‍മ സ്കാന്‍ ചെയ്ത് ഉപയോഗിക്കാം. ഇ-മെയില്‍ വഴി ഒഴിവുകള്‍ അറിയിക്കുന്നതിനൊപ്പം ഹാര്‍ഡ് കോപ്പി തപാല്‍ മാര്‍ഗം കമീഷന് നല്‍കുകയും വേണം. 1992ല്‍ പി.എസ്.സി തയാറാക്കിയ പരിഷ്കരിച്ച പ്രഫോര്‍മക്ക് സര്‍ക്കാറും അംഗീകാരം നല്‍കിയിരുന്നു. ഓരോ ഒഴിവ് റിപ്പോര്‍ട്ട് ചെയ്യുമ്പോഴും 14 ഓളം വിശദാംശങ്ങള്‍ നല്‍കണം. പ്രഫോര്‍മ പ്രകാരം റിപ്പോര്‍ട്ട് ചെയ്യാത്ത ഒഴിവുകള്‍ പി.എസ്.സി തിരിച്ചയക്കും. തെറ്റ് തിരുത്തി വന്നാലേ സ്വീകരിക്കൂ. സര്‍ക്കാര്‍ വകുപ്പുകളില്‍ വരുന്ന ഈ പിഴവുകളും ഉദ്യോഗാര്‍ഥികള്‍ക്ക് അഡൈ്വസ് കിട്ടുന്നത് നീളാന്‍ കാരണമാകുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍