Fri, 09/14/2012 - 00:58 ( 39 weeks 5 daysago)
മക്കളെ ഷൂട്ടര്‍മാരാക്കും -മേരി കോം
(+)(-) Font Size

പുണെ: ഇരട്ടകളായ ആണ്‍മക്കളെ ഷൂട്ടര്‍മാരാക്കണമെന്നതാണ് മോഹമെന്ന് ഒളിമ്പിക്സ് ബോക്സിങ് വെങ്കല ജേതാവ് എംസി മേരി കോം. മക്കള്‍ക്ക് വേദനിക്കരുതെന്നാണ് ഏതൊരു അമ്മയും ആഗ്രഹിക്കുക. ആയതിനാല്‍, അവരെ ബോക്സര്‍മാരാക്കില്ലെന്ന് മേരി പറഞ്ഞു. സീഡ് ഗണ്‍ ഫോര്‍ ഗ്ളോറി ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പിന്‍െറ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു താരം.
വേദിയിലുണ്ടായിരുന്ന ഒളിമ്പിക്സ് ഷൂട്ടിങ് വെങ്കല ജേതാവ് ഗഗന്‍ നാരംഗ് അവര്‍ക്ക് എയര്‍ പിസ്റ്റള്‍ സമ്മാനിച്ചു. അഞ്ചു വയസ്സുകാരായ റെചുന്‍ഗ്വാറിനെയും ഖുപ്നെയ്വാറിനെയും ഷൂട്ടിങ് പരിശീലിപ്പിക്കാനാണ് പിസ്റ്റള്‍ നല്‍കിയത്. ഗഗന്‍ നാരംഗ് സ്പോര്‍ട്സ് ഫൗണ്ടേഷനാണ് ചാമ്പ്യന്‍ഷിപ്പിന്‍െറ സംഘാടകര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus