പ്രിയങ്ക ചോപ്ര മലയാളിയെന്ന്

പ്രിയങ്ക ചോപ്ര മലയാളിയെന്ന്

മുംബൈ: മലയാളം പറയുന്നതും മലയാളി ആണെന്ന് പറയുന്നതും കുറച്ചിലോടെ കാണുന്നവര്‍ പ്രിയങ്ക ചോപ്ര പറയുന്നതൊന്ന് കേള്‍ക്കൂ... താന്‍ ഒരു മലയാളിയാണെന്നും താന്‍ ബുദ്ധിമതിയായത് അതുകൊണ്ടാണെന്നുമാണ് പ്രിയങ്കയുടെ വെളിപ്പെടുത്തല്‍. തന്‍െറ മുത്തശ്ശി കോട്ടയത്തുകാരിയാണെന്നാണ് പ്രിയങ്ക പ്രമുഖ ഇംഗ്ളീഷ് പത്രത്തോട് വെളിപ്പെടുത്തിയത്.

പ്രിയങ്കയുടെ ഏറ്റവും പുതിയ ചിത്രം ‘ബര്‍ഫി’ റിലീസ് ചെയ്യാനിരിക്കുകയാണ്. ബോളിവുഡ് ഏറെ പ്രതീക്ഷ യോടെ കാത്തിരിക്കുന്ന ചിത്രമാണ്
അനുരാഗ് ബസു രണ്‍ബീര്‍ കപൂറിനെ നായകനാക്കി ഒരുക്കിയിരിക്കുന്ന ബര്‍ഫി. ഓട്ടിസം ബാധിച്ച കുട്ടിയുടെ വേഷമാണ് ചിത്രത്തില്‍ പ്രിയങ്കക്ക്. കഥാപാത്രത്തിന് വേണ്ടി ചെറിയ രീതിയില്‍ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നതായി പ്രിയങ്ക പറയുന്നു. പ്രിയങ്ക ചോപ്രക്ക് പുറമെ ഇല്യാന ഡിക്രൂസും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

റൊമാന്‍്റിക്- കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെസംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് പ്രീതമാണ്. യുടിവിയാണ് ചിത്രം ലോകത്താകമാനം വിതരണത്തിനെടുത്തിരിക്കുന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus