കര്‍ണാടകയിലെ മണിപ്പാല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിന്‍ഡിക്കേറ്റ് ബാങ്ക് സ്‌പെഷലിസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 25 ഒഴിവുകളുണ്ട്. 2012 മാര്‍ച്ച് 11ന് നടന്ന ഐ.ബി.പി.എസ് സ്‌പെഷലിസ്റ്റ് ഓഫീസര്‍ പരീക്ഷയില്‍ നിശ്ചിത സ്‌കോര്‍ നേടിയവരെയാണ് പരിഗണിക്കുക. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഒന്നില്‍ കൂടുതല്‍ തസ്തികകളില്‍ അപേക്ഷിക്കരുത്. ജോലിക്കായി തെരഞ്ഞെടുക്കുന്നവര്‍ രണ്ടുവര്‍ഷത്തെ ബോണ്ട് സമര്‍പ്പിക്കേണ്ടിവരും. വിശദവിവരങ്ങള്‍ www.syndicatebank.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍