പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ഐ.ഒ.സി.എല്‍)പാനിപ്പത്ത് റിഫൈനറിയിലേക്ക് ജൂനിയര്‍ എഞ്ചിനീയറിങ് അസിസ്റ്റന്റ്-IV തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വിഭാഗങ്ങളിലായി ആകെ 71 ഒഴിവുകളുണ്ട്. ശമ്പള സ്‌കെയില്‍ 11,900-32,000 രൂപ. എഴുത്തുപരീക്ഷ, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഗ്രാജ്വേറ്റ് എന്‍ജിനീയര്‍മാരെ ഈ ഒഴിവുകളിലേക്ക് പരിഗണിക്കില്ല. ഒന്നില്‍ കൂടുതല്‍ വിഭാഗങ്ങളിലേക്ക് അപേക്ഷ അയച്ചാല്‍ പരിഗണിക്കില്ല. www.panipatrefinery.net എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0180-2522043/0180-2522048 എന്ന ഫോണ്‍നമ്പറികളിലോ sahoomamta@indianoil.in,trangria@indianoil.in എന്ന ഇ-മെയില്‍ ഐ.ഡിയിലോ ബന്ധപ്പെടുക. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി സെപ്റ്റംബര്‍ 21.


നിങ്ങളുടെ അഭിപ്രായങ്ങള്‍