ജീസാനില്‍ രണ്ട് സ്വദേശികള്‍ക്ക് വധശിക്ഷ നടപ്പാക്കി

ജീസാന്‍: പണം കൊള്ള ചെയ്ത രണ്ട് സ്വദേശി പൗരന്മാര്‍ക്ക് വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മുഹമ്മദ് ബിന്‍ അഹ്മദ് ജബ്റാന്‍ അല്‍ ഖുര്‍മി, മൂസ ബിന്‍ മുഹ്സിന്‍ അല്‍ ഖുര്‍മി എന്നിവര്‍ക്കെതിരെയാണ് വധശിക്ഷ നടപ്പാക്കിയത്. ജോലി ചെയ്തിരുന്ന കമ്പനിയുടെ പണവുമായി പോകുന്നയാളെ കവര്‍ച്ച ചെയ്യാന്‍ പ്രതികള്‍ ആസൂത്രണം ചെയ്യുകയും വെടിവെച്ച് പരിക്കേല്‍പിച്ച് പണം കൊള്ളയടിക്കുകയും ചെയ്തതായി പ്രതികള്‍ക്കെതിരെ തയാറാക്കിയ കുറ്റപത്രത്തില്‍ പറഞ്ഞു. കുറ്റകൃത്യത്തിന്‍െറ ഗൗരവം പരിഗണിച്ച് പ്രതികള്‍ക്കെതിരെ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. കീഴ്കോടതി വിധി അപ്പീല്‍ കോടതിയും മേല്‍ക്കോടതിയും അംഗീകരിച്ചതോടെയാണ് പ്രതികളെ വധശിക്ഷക്ക് വിധേയമാക്കിയതെന്ന് മന്ത്രാലയത്തിന്‍െറ പ്രസ്താവനയില്‍ വ്യക്തമാക്കി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus