12:30:26
20 May 2013
Monday
Facebook
Twitter
Rssfeed

സംസ്ഥാനത്ത് ഹൃദ്രോഗബാധ അമ്പത് ശതമാനം വര്‍ധിച്ചു

സംസ്ഥാനത്ത് ഹൃദ്രോഗബാധ അമ്പത് ശതമാനം വര്‍ധിച്ചു

തിരുവനന്തപുരം: ജീവിതശൈലിയില്‍ വന്ന മാറ്റവും ചികിത്സയില്‍ വരുത്തുന്ന വീഴ്ചയും മൂലം സംസ്ഥാനത്ത് ഹൃദ്രോഗബാധ അമ്പത് ശതമാനം വര്‍ധിച്ചു. രോഗത്തെ കുറിച്ചുള്ള അജ്ഞതയും ഭക്ഷണരീതിയില്‍ വന്ന പുതുപ്രവണതകളും കാരണം മണിക്കൂറില്‍ ആറ് പേര്‍ വീതം ഹൃദ്രോഗത്താല്‍ മരിക്കുന്നതായാണ് കണക്ക്. കൃത്യസമയത്ത് ചികിത്സിക്കാത്തതാണ് മരണനിരക്ക് വര്‍ധിപ്പിക്കുന്നതെന്ന് മെഡിക്കല്‍ കോളജ് ആശുപത്രി കാര്‍ഡിയോളജി വിഭാഗത്തിലെ ഡോ. സുനിത വിശ്വനാഥന്‍ പറഞ്ഞു. നെഞ്ചുവേദന വന്ന് നാലരമണിക്കൂറിന് ശേഷമാണ് മിക്കവരും ആശുപത്രിയിലെത്തുന്നത്. അരമണിക്കൂറിനുള്ളില്‍ ചികിത്സ ലഭ്യമാക്കിയാല്‍ ഹൃദയാഘാതത്തിന്‍െറ തീവ്രത കുറച്ച് രോഗിയെ രക്ഷിക്കാന്‍ സാധിക്കുമെന്നും അവര്‍ പറഞ്ഞു.
കാര്‍ഡിയോളജി സൊസൈറ്റി ഓഫ് ഇന്ത്യ കേരള ചാപ്റ്റര്‍ നടത്തിയ പഠനത്തിലാണ് ഹൃദ്രോഗബാധിതരുടെ എണ്ണം എട്ട് ശതമാനത്തില്‍ നിന്ന് 16 ശതമാനമായി വര്‍ധിച്ചതെന്ന് കണ്ടെത്തിയത്. ദിവസം നൂറോളം ആളുകള്‍ ഹൃദ്രോഗം കാരണം മരിക്കുന്നുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്.
ഓരോ മണിക്കൂറിലും ശരാശരി ആറുപേരും മരിക്കുന്നുണ്ട്. ജീവിതശൈലിയിലെ മാറ്റവും ഫാസ്റ്റ്ഫുഡും ആണ് മലയാളികളെ പ്രധാനമായും ഹൃദ്രോഗബാധിതരാക്കുന്നത്. പുരുഷന്മാരില്‍ അമ്പത്വയസ്സിന് മുകളിലുള്ളവരും സ്ത്രീകളില്‍ അറുപത ്വയസ്സിന് മുകളിലുമാണ് സാധ്യതയുള്ളത്.
എന്നാല്‍ പുകവലിക്കുന്നവരില്‍ പ്രായവ്യത്യാസമില്ലാതെ ഹൃദ്രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. 25 വയസ്സിന് ശേഷം എല്ലാവരും നിര്‍ബന്ധമായും പ്രഷര്‍, കൊഴുപ്പ്, ഡയബറ്റിസ് എന്നിവ പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്നും ഡോ. സുനിത പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com