ദേശീയ ദിനം: 23ന് പൊതു അവധി

റിയാദ്: സൗദി ദേശീയദിനം പ്രമാണിച്ച് 23ന് ഞായറാഴ്ച പൊതു അവധിയായിരിക്കുമെന്ന് സാമൂഹികക്ഷേമ മന്ത്രാലയവൃത്തങ്ങള്‍ വ്യക്തമാക്കി. തൊഴിലാളികളുടെ അവധിയുമായി ബന്ധപ്പെട്ട നിയമത്തിലെ നാലാം ഖണ്ഡികയനുസരിച്ചാണ് രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യമേഖലയിലുള്ള സ്ഥാപനങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും പൊതു അവധി നല്‍കുന്നത്. പ്രവൃത്തിദിനങ്ങളില്‍ ദേശീയദിനം വന്നാല്‍ അതേ ദിവസവും വ്യാഴമാണെങ്കില്‍ തൊട്ടുമുമ്പുള്ള ബുധനും വെള്ളിയാഴ്ചയാണെങ്കില്‍ ശനിയും അവധി നല്‍കണമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വിശദീകരിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus