രാജ്യത്ത് എന്‍ജിനീയറിങ് പഠനരംഗത്തെ ഉന്നത സ്ഥാപനങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളില്‍ (ഐ.ഐ.ടി) പ്രവേശത്തിനുള്ള ജോയന്‍റ് അഡ്മിഷന്‍ ടെസ്റ്റിന് (ജാം -2013) അപേക്ഷ ക്ഷണിച്ചു. മുഴുവന്‍ സമയ എം.എസ്സി., ജോയന്‍റ് എം.എസ്സി., പിഎച്ച്.ഡി., എം.എസ്സി. പിഎച്ച്.ഡി ഇരട്ട ഡിഗ്രി പ്രോഗ്രാമുകള്‍, മറ്റു ബിരുദാനന്തര കോഴ്സുകള്‍ എന്നിവയിലേക്കുള്ള പ്രവേശത്തിന് ദല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ നേതൃത്വത്തില്‍ അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന ടെസ്റ്റ് 2013 ഫെബ്രുവരി 10നാണ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ബംഗ്ളൂര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ടെക്നോളജി ബോംബെ, ദല്‍ഹി, ഗുവാഹതി, ഹൈദരാബാദ്, കാണ്‍പൂര്‍, റൂര്‍ക്കി, ഭുവനേശ്വര്‍, ഗാന്ധിനഗര്‍, ഇന്‍ഡോര്‍ എന്നിവിടങ്ങളിലാണ് പ്രവേശം നല്‍കുക.
വിദ്യാഭ്യാസ യോഗ്യത:
55 ശതമാനം മാര്‍ക്കോടെ (മുഴുവന്‍ വിഷയങ്ങളും ഭാഷയും ഉള്‍പ്പെടെ) ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി./എസ്.ടി./വികലാംഗ വിഭാഗങ്ങള്‍ക്ക് 50 ശതമാനം മാര്‍ക്ക് മതിയാവും. സെപ്റ്റംബര്‍ 30നകം വിജയിച്ചതിനുള്ള തെളിവ്, ചേരാന്‍ ഉദ്ദേശിക്കുന്ന സ്ഥാപനത്തില്‍ ഹാജരാക്കണം.
ബാംഗ്ളൂര്‍ ഐ.ഐ.എസ്.സിയിലേക്ക് പ്രവേശത്തിന് ജനറല്‍/ഒ.ബി.സി വിഭാഗങ്ങള്‍ക്ക് ഒന്നാം ക്ളാസ് ബിരുദവും എസ്.സി./ എസ്.ടി വിഭാഗങ്ങള്‍ക്ക് 50 ശതമാനം മാര്‍ക്കോടെ ഉണ്ടായിരിക്കണം.
അപേക്ഷ:
ഓണ്‍ലൈന്‍ ആയും ഓഫ്ലൈന്‍ ആയും അപേക്ഷ സമര്‍പ്പിക്കാം. ഓഫ്ലൈന്‍ അപേക്ഷക്കുള്ള ഒ.എം.ആര്‍ അപേക്ഷാ ഫോം ഇന്ത്യയിലെ തെരഞ്ഞെടുത്ത കനറാ ബാങ്കിന്‍െറ ശാഖകളില്‍നിന്ന് സെപ്റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ 20 വരെ നേരിട്ട് ലഭിക്കും. ജനറല്‍/ ഒ.ബി.സി വിഭാഗങ്ങള്‍ക്ക് 1200 രൂപയും എസ്.സി./എസ്.ടി./വികലാംഗ വിഭാഗങ്ങള്‍ക്ക് 600 രൂപയുമാണ് ഫീസ്. വനിതാ അപേക്ഷകര്‍ക്ക് ഫീസില്ല. കേരളത്തില്‍ കൊച്ചി (നെറ്റിപ്പാടം റോഡ്) ബ്രാഞ്ചിലും തിരുവനനന്തപുരം (എം.ജി. റോഡ്, സ്പെന്‍സര്‍ ജങ്ഷന്‍) ബ്രാഞ്ചിലും ഫോം ലഭിക്കും.
രണ്ടാം ടെസ്റ്റ് എഴുതാന്‍ ഉദ്ദേശിക്കുന്നവര്‍ ഒ.എം.ആറില്‍ അത് രേഖപ്പെടുത്തിയിരിക്കണം. 300 രൂപ ജനറല്‍/ഒ.ബി.സി വിഭാഗങ്ങളും 150 രൂപ എസ്.സി/എസ്.ടി./വികലാംഗ വിഭാഗങ്ങളും കൂടുതലായി അടക്കണം. ഈ അധിക ഫീസ് ‘ചെയര്‍മാന്‍, ജാം, ഐ.ഐ.ടി. ദല്‍ഹി’ എന്ന വിലാസത്തില്‍ ഏതെങ്കിലും ഒരു നാഷനലൈസ്ഡ് ബാങ്കില്‍നിന്നും എടുത്ത ഡിമാന്‍ഡ് ഡ്രാഫ്റ്റ് ആയിട്ടാണ് സമര്‍പ്പിക്കേണ്ടത്.
ഓണ്‍ലൈന്‍ അപേക്ഷ സെപ്റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ 23 വരെ www.gate.iitd.ac.in/jamഎന്ന വെബ്സൈറ്റിലൂടെ സമര്‍പ്പിക്കാം. അപേക്ഷകര്‍ ‘ചെയര്‍മാന്‍, ജാം, ഐ.ഐ.ടി. ദല്‍ഹി’ എന്ന വിലാസത്തില്‍ ഡിമാന്‍ഡ് ഡ്രാഫ്റ്റ് എടുത്തിരിക്കണം. ഡ്രാഫ്റ്റ് ദല്‍ഹിയില്‍ മാറാവുന്നതായിരിക്കണം.
ഫീസ് ഒരു പേപ്പറിന് ജനറല്‍/ഒ.ബി.സി വിഭാഗത്തിന് 1100 രൂപയും എസ്.സി./എസ്.ടി വിഭാഗത്തിന് 500 രൂപയുമാണ്. രണ്ട് പേപ്പറിന് ജനറല്‍/ഒ.ബി.സി 1400 രൂപയും എസ്.സി./ എസ്.ടി വിഭാഗത്തിന് 650 രൂപയുമാണ് ഫീസ്.
ഓണ്‍ലൈന്‍ ആയോ ഓഫ്ലൈന്‍ ആയോ സമര്‍പ്പിച്ച അപേക്ഷ ഫോട്ടോയും ഒപ്പും സഹിതം ഒക്ടോബര്‍ 30നകം ‘ചെയര്‍മാന്‍, ജാം ഓഫിസ്, ഐ.ഐ.ടി ദല്‍ഹി, ഹൗസ് ലോഡ്, ന്യൂദല്‍ഹി-110016’ എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം.
ഓഫ്ലൈന്‍ അപേക്ഷയോടൊപ്പം ബാങ്ക്/ ജാം ഫീസടച്ച രസീതി, ഡിമാന്‍ഡ് ഡ്രാഫ്റ്റ് (ആവശ്യമെങ്കില്‍), എസ്.സി./ എസ്.ടി. സര്‍ട്ടിഫിക്കറ്റ് (ആവശ്യമെങ്കില്‍), വികലാംഗ സര്‍ട്ടിഫിക്കറ്റ് (ആവശ്യമെങ്കില്‍) എന്നിവയും ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം ഡിമാന്‍ഡ് ഡ്രാഫ്റ്റ്, എസ്.സി./ എസ്.ടി സര്‍ട്ടിഫിക്കറ്റ് (ആവശ്യമെങ്കില്‍), വികലാംഗ സര്‍ട്ടിഫിക്കറ്റ് (ആവശ്യമെങ്കില്‍) എന്നിവയും സമര്‍പ്പിക്കണം.
വിശദ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷക്കും www.gate.iitd.ac.in/jam സന്ദര്‍ശിക്കുക.


നിങ്ങളുടെ അഭിപ്രായങ്ങള്‍