തൃശൂര്‍: ഗ്രാഫിക്സിന്‍െറ രണ്ടാമത് ലോഹിതദാസ് തിരക്കഥാ പുരസ്കാരം (10,000 രൂപ) പത്തനംതിട്ട സ്വദേശി ജി. മനുവിന്. അദ്ദേഹത്തിന്‍െറ ‘കച്ചറ’ എന്ന കൃതിയാണ് പുരസ്കാരത്തിന് അര്‍ഹമായത്.
മാധ്യമം കോഴിക്കോട് യൂണിറ്റിലെ സബ് എഡിറ്റര്‍ നിധീഷ് നടേരി (ആട്), എം.അജയ്കുമാര്‍, മലപ്പുറം (ചന്ദ്രനും രാജകുമാരിയും), എന്നിവര്‍ക്കാണ് രണ്ടാം സ്ഥാനം. സിനിമ-സാഹിത്യ രംഗത്തെ പ്രമുഖ വ്യക്തികളില്‍ നിന്നുള്ള വോട്ടെടുപ്പിലൂടെയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. നവംബര്‍ മൂന്നിന് തൃശൂരില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.

നിങ്ങളുടെ അഭിപ്രായങ്ങള്‍