12:30:26
19 May 2013
Sunday
Facebook
Twitter
Rssfeed

ജാമിഅയില്‍ രണ്ട് മലയാളികള്‍ക്ക് വിജയത്തിന്‍െറ വെള്ളിത്തിളക്കം

ജാമിഅയില്‍ രണ്ട് മലയാളികള്‍ക്ക് വിജയത്തിന്‍െറ വെള്ളിത്തിളക്കം

ന്യൂദല്‍ഹി: കേന്ദ്ര സര്‍വകലാശാലയായ ജാമിഅ മില്ലിയ ഇസ്ലാമിയയില്‍ ഉപരിപഠനത്തിനെത്തിയ രണ്ട് മലയാളി വിദ്യാര്‍ഥികളുടെ വിജയത്തിന് ഇക്കുറി വെള്ളിത്തിളക്കം.
മലപ്പുറം ജില്ലയിലെ വാഴയൂര്‍ തിരുത്തിയാട് സ്വദേശി എം.കെ. റസീല്‍ റഹ്മാനും രണ്ടത്താണി ചന്തപ്പറമ്പ് വരിക്കോടന്‍ അജ്മലുമാണ് ദല്‍ഹിയിലെ മലയാളി വിദ്യാര്‍ഥികളുടെ അഭിമാനമായി മാറിയത്.
റസീല്‍ ബിരുദാനന്തര ബിരുദത്തിലും അജ്മല്‍ ബിരുദത്തിലും ജാമിഅ മില്ലിയയുടെ വെള്ളിമെഡല്‍ നേടി. എം.എസ്സി ഫിസിക്സില്‍ രണ്ടാം റാങ്ക് നേടിയ റസീല്‍ തിരുത്തിയാട് കൂടാത്തിങ്ങല്‍ അബ്ദുല്‍ അസീസിന്‍െറയും കെ.സി. അലീമയുടെയും മകനാണ്. പ്ളസ്ടു പൂര്‍ത്തിയാക്കി ബിരുദപഠനത്തിന് ജാമിഅ മില്ലിയയിലെത്തിയ അജ്മല്‍ ചരിത്രത്തില്‍ രണ്ടാം റാങ്കോടെ ബി.എ ഓണേഴ്സ് നേടി. രണ്ടത്താണിയില്‍ വരിക്കോടന്‍ അലിയുടെയും പരേതയായ ജമീലയുടെയും മകനാണ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com