മുംബൈ: മന്ദീഭവിച്ച വ്യാപാരത്തിനൊടുവില്‍ സെന്‍സെക്സ് 17 പോയന്‍റ് നേട്ടത്തില്‍ തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ചു. ബി.എസ്.ഇ 17767ലും അഞ്ച് പോയന്‍റ് ഉയര്‍ന്ന് നിഫ്റ്റി 5363ലുമാണ് ക്ളോസ് ചെയ്തത്. കഴിഞ്ഞ നാലുദിവസമായി കുറഞ്ഞ തോതിലുള്ള വ്യാപാരമാണ് നടക്കുന്നതെങ്കിലും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിക്കുന്നത്. ബാങ്കിങ്, റിയാലിറ്റി ഓഹരികള്‍ ലാഭത്തില്‍ ക്ളോസ് ചെയ്തു. കൂടാതെ സണ്‍ ഫാര്‍മ, കോള്‍ ഇന്ത്യ, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ് എന്നിവയും നേട്ടം കൊയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍