Jun 20 Thu 2013
12:15:30 pm
Madhyamam Home
About us
Contact us
Feedbacks
rssfeeds
twitter
Facebook

എമര്‍ജിങ് ഗോള്‍ഡ്

എമര്‍ജിങ് ഗോള്‍ഡ്
വിപണി പോയവാരം

കൊച്ചി: സ്വര്‍ണം വീണ്ടും റെക്കോഡ് തിരുത്തി. ആഗോള വിപണിയിലെ ഉണര്‍വിന്‍െറ വെളിച്ചത്തില്‍ റബറിന് നേരിയ തിളക്കം. മാറ്റമില്ലാതെ വെളിച്ചെണ്ണ. വിപണിയില്‍ കാര്യമായ ചലനം സൃഷ്ടിക്കാനാകാതെ കുരുമുളക്. പൊടിത്തേയിലക്ക് വിലകൂടി.
രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് ഇന്ത്യയിലും സ്വര്‍ണവിപണിയെ പുതിയ റെക്കോഡുകളില്‍ എത്തിച്ചത്. പോയവാരം നാലുതവണയാണ് സ്വര്‍ണം റെക്കോഡ് പുതുക്കിയത്. ആഴ്ചയുടെ ഒടുവില്‍ ഒരുതവണ അല്‍പ്പം പിന്നോട്ട് പോയ വില ശനിയാഴ്ച പവന് സര്‍വകാല റെക്കോഡായ 23720 രൂപയിലെത്തി. വില കുത്തനെ ഉയരാനുള്ള സാധ്യത നിക്ഷേപകരെ വിപണിയില്‍ സജീവമായി രംഗത്തിറങ്ങാന്‍ പ്രേരിപ്പിച്ചതാണ് സ്വര്‍ണത്തെ ഉന്നതിയില്‍ എത്തിച്ചത്. 23240 രൂപയില്‍ ആഴ്ചയുടെ ആദ്യം വില്‍പ്പന തുടങ്ങി 480 രൂപയാണ് വര്‍ധിച്ചത്. വിവാഹ സീസണ്‍ തുടങ്ങിയതിനാല്‍ ജ്വല്ലറികളും സ്വര്‍ണ ശേഖരം ഉയര്‍ത്തി.
രാജ്യാന്തര വിപണിയിലും ട്രോയി ഔസിന് ഒരാഴ്ചകൊണ്ട് 100 ഡോളറിലധികം കൂടി. അമേരിക്ക പുതിയ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിക്കാനുള്ള സാധ്യതയും രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തോടുള്ള താല്‍പ്പര്യം വര്‍ധിപ്പിച്ചു. യൂറോ, പൗണ്ട് വില ഇടിഞ്ഞതോടെ ഡോളറിനും വില കുറഞ്ഞതും രാജ്യാന്തര വിപണിയിലെ സ്വര്‍ണവിലയെ ബാധിച്ചു.
ആഭ്യന്തര വിപണിയില്‍ ഷീറ്റ് റബറിന്‍െറ ലഭ്യതക്കുറവും ആഗോള വിപണിയില്‍ ആവശ്യം ഉയര്‍ന്നതും റബര്‍ വിലയില്‍ നേരിയ ചലനം സൃഷ്ടിച്ചു. മഴ തുടങ്ങിയതുകാരണം ഉല്‍പ്പാദനം കുറയുമെന്ന് കണ്ട് ടയര്‍ കമ്പനികള്‍ വില ഉയര്‍ത്തി. ആര്‍.എസ്.എസ് നാല് ഇനം റബര്‍ ക്വിന്‍റലിന് 17200 രൂപയിലാണ് ആഴ്ച ആദ്യം വില്‍പ്പന ആരംഭിച്ചത്. 200 രൂപ കൂടി 17400 രൂപയില്‍ എത്തിയെങ്കിലും ആഴ്ചയുടെ അവസാനം മഴ മാറി നിന്നതോടെ 100 രൂപ കുറഞ്ഞ് വാരാന്ത്യത്തില്‍ 17300 രൂപക്കാണ് വില്‍പ്പന അവസാനിച്ചത്.
കുരുമുളക് കയറ്റുമതി കേന്ദ്രങ്ങള്‍ വിദേശ ഓര്‍ഡറുകളില്‍ പ്രതീക്ഷ അര്‍പ്പിച്ചതാണ് കുരുമുളകിന് നേരിയ തോതിലെങ്കിലും വില ഉയര്‍ത്താന്‍ കാരണമായത്. അമേരിക്കയും യൂറോപ്പ്യന്‍ രാജ്യങ്ങളും വാങ്ങാന്‍ രംഗത്തിറങ്ങിയാല്‍ വില ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ. പോയവാരം ക്വിന്‍റലിന് 400 രൂപ വരെയാണ് വില വര്‍ധിച്ചത്.
ആഗോളവിപണിയില്‍ ഇന്ത്യന്‍ കുരുമുളകിന് വില ടണ്ണിന് 7900 ഡോളറാണ്.
ഉത്തരേന്ത്യന്‍ വിപണിയില്‍ കാര്യമായ ആവശ്യക്കാര്‍ ഇപ്പോഴില്ല. അതേസമയം, ഇവിടങ്ങളില്‍ കഴമ്പുകുറഞ്ഞ ശ്രീലങ്കന്‍, വിയറ്റ്നാം മുളകുകള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. നിസ്സാര നിരക്കിലാണ് ഇന്ത്യയിലെ ഇറക്കുമതിക്കാര്‍ ഈ മുളക് വാങ്ങുന്നത്. ഇത് ഇന്ത്യന്‍ കുരുമുളകുമായി കൂട്ടി കുഴച്ച് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന പ്രവണതയുമുണ്ട്. അതിനാല്‍ ഇന്ത്യന്‍ മുളകിന്‍െറ ഡിമാന്‍ഡ് ഇടിക്കാന്‍ കാരണമാകുമെന്നും ചൂണ്ടിക്കാട്ടുന്നു.
വാരാന്ത്യവില കുരുമുളക് അണ്‍ഗാര്‍ബിള്‍ഡ് 39200 ഗാര്‍ബിള്‍ഡ് 40700.
വെളിച്ചെണ്ണ വിലയില്‍ പോയവാരവും മാറ്റമുണ്ടായില്ല. ക്വിന്‍റലിന് 6000 രൂപക്കാണ് വില്‍പ്പന നടന്നത്. കൊപ്ര 4150 രൂപ.
ആഭ്യന്തര ഡിമാന്‍ഡില്‍ പൊടിത്തേയില രണ്ടുരൂപ കൂടിയപ്പോള്‍ ഇലത്തേയില വിലയില്‍ മാറ്റമുണ്ടായില്ല. പാക്കറ്റ് നിര്‍മാതാക്കളാണ് സി.ടി.സി പൊടിത്തേയില വില കൂട്ടി വാങ്ങിയത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com