കിം കി ഡുകിന്‍െറ ചിത്രത്തിന് ‘ഗോള്‍ഡന്‍ ലയണ്‍’ ബഹുമതി

കിം കി ഡുകിന്‍െറ ചിത്രത്തിന് ‘ഗോള്‍ഡന്‍ ലയണ്‍’ ബഹുമതി

വെനീസ്: ദക്ഷിണ കൊറിയയിലെ വിഖ്യാത ചലച്ചിത്രകാരന്‍ കിം കിഡുക് സംവിധാനം ചെയ്ത ‘പിയറ്റ’ വെനീസ് മേളയില്‍ മികച്ച ചിത്രത്തിനുള്ള ‘ഗോള്‍ഡന്‍ ലയണ്‍’ അവാര്‍ഡ് നേടി. ഏകാന്തതയാല്‍ വേട്ടയാടപ്പെടുന്ന യുവാവും അയാളുടെ അമ്മയെന്നവകാശപ്പെട്ട് എത്തിച്ചേരുന്ന സ്ത്രീയും തമ്മിലുള്ള സംഘര്‍ഷാത്മകബന്ധം പ്രമേയമാക്കുന്ന ‘പിയററ’ സമകാല ലോകത്തെ അശാന്തിയുടെ പരിച്ഛേദമായാണ് വിധികര്‍ത്താക്കള്‍ വിലയിരുത്തിയത്. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ബഹുമതി പോള്‍ തോമസ് സംവിധാനം ചെയ്ത ‘ദി മാസ്റ്റര്‍’ തെരഞ്ഞെടുക്കപ്പെട്ടു. ‘സയിന്‍േറാളജി’ എന്ന ചിന്താധാരയുടെ രംഗപ്രവേശത്തെ ആധാരമാക്കിയെടുത്ത ഈ ചിത്രത്തിലെ അഭിനേതാക്കളായ ഫിലിപ്പ് സൈമര്‍ ഹോപ്മാനും ജാക്വിന്‍ ഫീനിക്സും മികച്ച താരങ്ങള്‍ക്കുള്ള ബഹുമതിയും പങ്കിട്ടു.
‘അരിരാംഗ്’ എന്ന കൊറിയന്‍ നാടോടിഗാനം ആലപിച്ചുകൊണ്ടാണ് കിം കിഡുക് അവാര്‍ഡ് ഏറ്റുവാങ്ങിയത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus