Sun, 09/09/2012 - 23:36 ( 36 weeks 3 daysago)
ചെസ് ഒളിമ്പ്യാഡ്: ഇന്ത്യന്‍ വനിതകള്‍ നാലാം സ്ഥാനത്ത്
(+)(-) Font Size
ചെസ് ഒളിമ്പ്യാഡ്: ഇന്ത്യന്‍ വനിതകള്‍ നാലാം സ്ഥാനത്ത്
അഭിജീതിന് വെള്ളി; താനിയക്ക് വെങ്കലം

ഇസ്തംബൂള്‍ (തുര്‍ക്കി): ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യയുടെ ഗ്രാന്‍ഡ് മാസ്റ്റര്‍ അഭിജീത് ഗുപ്തവെള്ളി മെഡലും വനിതാതാരം താനിയാ സച്ദേവ് വെങ്കലവും സ്വന്തമാക്കി. ഇന്ത്യന്‍ ടീമിലെ അംഗമായി പങ്കെടുത്ത മത്സരങ്ങളില്‍ ആകെ ഏഴു പോയന്‍റ് കരസ്ഥമാക്കിയാണ് അഭിജീതിന്‍െറ നേട്ടം. താനിയക്ക് ലഭിച്ച ഒമ്പത് പോയന്‍റ് അവരെ വെങ്കല ജേതാവാക്കി. നാലാമതെത്തി ഇന്ത്യന്‍ വനിതാ ടീം ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ 35ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത പുരുഷന്മാര്‍ നാണം കെട്ടു.
അഭിജീതിന്‍െറ അഭാവത്തില്‍ അവസാന റൗണ്ട് മത്സരത്തിനിറങ്ങിയ ഇന്ത്യയെ അസര്‍ബൈജാന്‍ 1.5-2.5ന് തോല്‍പിച്ചു. കെ. ശശികിരണ്‍, പരിമര്‍ജന്‍ നെഗി, ജി.എന്‍ ഗോപാല്‍ എന്നിവര്‍ സമനില പിടിച്ചെങ്കിലും ഹരികൃഷ്ണ പരാജയം രുചിച്ചു. അര്‍മേനിയക്കാണ് പുരുഷവിഭാഗം സ്വര്‍ണം. ഫൈനല്‍ റൗണ്ടില്‍ ഫ്രാന്‍സിനെതിരെ 2.5-1.5ന് ഉജ്ജ്വല വിജയം നേടിയതോടെയാണ് ഇന്ത്യന്‍ വനിതകള്‍ നാലാം സ്ഥാനത്തെത്തിയത്. ഡി.ഹരികയും സൗമ്യ സ്വാമിനാഥനും ജയിച്ചപ്പോള്‍ താനിയ സമനിലയിലായി. റഷ്യയാണ് വനിതാ വിഭാഗം ചാമ്പ്യന്മാര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus