കൊച്ചി: പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ സാംസങ് ഇലക്ട്രോണിക്സ് ഗാലക്സി എസ് ഡ്യൂയോസ്, ഗാലക്സി വൈ ഡ്യൂയോസ് ലൈറ്റ് എന്നീ രണ്ട് പുതിയ സ്മാര്‍ട് ഫോണുകള്‍ വിപണിയിലെത്തിച്ചു.
നാല് ഇഞ്ച് ഡിസ്പ്ളേ സ്ക്രീനും ഒരു ജിഗാഹെര്‍ട്സ് പ്രൊസസറുമാണ് സാംസങ് ഗാലക്സി എസ് ഡ്യുയോസിന്‍െറ പ്രത്യേകത. ആന്‍ഡ്രോയിഡ് ഐസ്ക്രീം സാന്‍ഡ്വിച്ചാണ് ഓപറേറ്റിങ് സിസ്റ്റം. 1500 എം.എ.എച്ച് ബാറ്ററിക്ക് പുറമെ അഞ്ച് മെഗാ പിക്സല്‍ ഓട്ടോ ഫോക്കസ് വി.ജി.എ ക്യാമറയും എല്‍.ഇ.ഡി ഫ്ളാഷും ഉണ്ട്. 17,900 രൂപയാണ് സാംസങ് ഗാലക്സി എസ് ഡ്യുയോസിന്‍െറ വില.
എന്‍ട്രി ലെവല്‍ ഡ്യൂവല്‍ സ്മാര്‍ട്ട് ഫോണാണ് ഗാലക്സി വൈ ഡ്യുയോസ് ലൈറ്റ്. 832 മെഗാഹെര്‍ട്സ് പ്രോസസറില്‍ ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിങ് സിസ്റ്റം 3 ജി.ബി ഇന്‍േറണല്‍ മെമ്മറിയും ഉണ്ട്. 6990 രൂപയാണ് വില.
രണ്ട് പുതിയ മോഡലുകളുടെ വരവോട് കൂടി 6990 രൂപ മുതല്‍ 42,500 രൂപ വരെ വിലയുള്ള 13 സ്മാര്‍ട്ട് ഫോണുകള്‍ സാംസങിന്‍െറതായി വിപണിയിലുണ്ട്. ഇതില്‍ അഞ്ചെണ്ണം ഡ്യുവല്‍ സിം ഫോണുകളാണ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍