സൂര്യപുത്രി തിരിച്ചുവരുന്നു

സൂര്യപുത്രി തിരിച്ചുവരുന്നു

'എന്റെ സൂര്യപുത്രി'യിലെ കുസൃതിയും തന്റേടവും ആവശ്യത്തിലധികമുള്ള മായാവിനോദിനിയെ മലയാളികള്‍ അത്ര പെട്ടെന്നൊന്നും മറക്കില്ല. സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിറഞ്ഞുനില്‍ക്കവെ വിവാഹജീവിതത്തിലേക്ക് കടന്ന അമല അഭിനയലോകത്തേയ്ക്ക് തിരിച്ചുവരുന്നു. തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുനയുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്ന അമല 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നത്.

ശേഖര്‍ കമ്മുല രചനയും സംവിധാനവും നിര്‍മാണവും നിര്‍വ്വഹിക്കുന്ന ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അമല അഭിനയരംഗത്ത് വീണ്ടും സജീവമാകുന്നത്. തന്റെ പുതിയ സിനിമയില്‍ അഭിനയിക്കണമെന്ന ആവശ്യവുമായി ശേഖര്‍ സമീപിച്ചപ്പോള്‍ തമാശയാണെന്ന് കരുതി ഗൗരവമായി എടുത്തിരുന്നില്ലെന്നും പിന്നീട് ശേഖര്‍ നിരന്തരം വിളിച്ച് നിര്‍ബന്ധിച്ചപ്പോള്‍ കഥ കേള്‍ക്കാമെന്ന് തീരുമാനിക്കുകയുമായിരുന്നുവെന്നും അമല പറയുന്നു. കുട്ടികള്‍ക്ക് വേണ്ടി മാത്രം ജീവിക്കുന്ന ഒരു അമ്മയുടെ വേഷമാണ് ചിത്രത്തിലെനിക്ക്. ആ കഥാപാത്രം വളരെയധികം പ്രചോദിപ്പിക്കുന്നതായിരുന്നു. ഗ്രാമങ്ങളില്‍ ഒരുപാട് കഷ്ടാപ്പാടുകള്‍ക്ക് നടുവിലും ജീവിക്കാന്‍ വേണ്ടി പോരാടുന്ന അമ്മമാരെ ഞാന്‍ കണ്ടിട്ടുണ്ട്. ചിത്രത്തിലെ കഥാപാത്രം അത്തരത്തിലുള്ളതാണ്. ചെറുതും, ഭംഗിയുള്ളതും- അമല സ്വാകാര്യ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

സിനിമയിലേക്കുള്ള തിരിച്ചുവരവിനെ ഭര്‍ത്താവ് നാഗാര്‍ജ്ജുന എങ്ങനെ കാണുന്നുവെന്ന ചോദ്യത്തിന് തന്നെ പോലെ തന്നെ അത്ഭുതത്തോടെയാണെന്നായിരുന്നു മറുപടി.

പുതിയ തുടക്കങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. പ്രണയവും ആഘോഷവും കളികളും കഴിഞ്ഞ് ജീവിതത്തിന്റെ ഉത്തരവാദിത്തങ്ങളിലേയ്ക്ക് കടന്ന ആറ് പേരുടെ കഥ പറയുന്ന ചിത്രത്തില്‍ അമല ശക്തമായൊരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അമലയ്ക്ക് പുറമേ ശ്രേയ സരണും അഞ്ജല സാവേരിയും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഈ മാസം അവസാനത്തോടെ ചിത്രം തിയേറ്ററുകളിലെത്തും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus