12:30:26
26 May 2013
Sunday
Facebook
Twitter
Rssfeed

കെ-ടെറ്റ്: പുതുതായി നിയമനം നേടിയ അധ്യാപകര്‍ പ്രതിസന്ധിയില്‍

കെ-ടെറ്റ്: പുതുതായി  നിയമനം നേടിയ  അധ്യാപകര്‍ പ്രതിസന്ധിയില്‍

തലശ്ശേരി: ബി.എഡ്, ടി.ടി.സി കഴിഞ്ഞവര്‍ക്കുള്ള അധ്യാപന യോഗ്യതാ പരീക്ഷയായ കെ-ടെറ്റ് (കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്)പാസായില്ലെങ്കില്‍ നിയമനം അസാധുവാകുമെന്ന പ്രഖ്യാപനം പുതുതായി നിയമനം നേടിയ അധ്യാപകരെ പ്രതിസന്ധിയിലാക്കുന്നു. 2012 ജൂണ്‍ നാലിനോ അതിന് ശേഷമോ നിയമനം നേടിയവര്‍ക്കാണ് പുതിയ ഉത്തരവ് പ്രശ്നമാകുന്നത്.
കെ-ടെറ്റ് പാസായാല്‍ മാത്രമേ ഈ അധ്യയന വര്‍ഷത്തില്‍ ജോലിയില്‍ പ്രവേശിച്ചവരുടെ നിയമനം സ്ഥിരമാക്കൂ. അതുവരെ നിയമനം ദിവസ വേതനാടിസ്ഥാനത്തിലായിരിക്കും എന്നാണ് ഉത്തരവില്‍ പറയുന്നത്. ഈ വര്‍ഷം നിയമനം നേടിയ അധ്യാപകരെ കെ-ടെറ്റില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇതിനുള്ള ഒരു നടപടിയും വിദ്യാഭ്യാസ വകുപ്പ് ഇതുവരെ സ്വീകരിച്ചിട്ടില്ല.
2012 -13 വര്‍ഷം നിയമനം ലഭിക്കുന്ന അധ്യാപകരടക്കം കെ-ടെറ്റ് പാസാകണമെന്നായിരുന്നു ആദ്യ നിര്‍ദേശം. എന്നാല്‍, ചില വിഭാഗങ്ങളെ ഇതില്‍ നിന്ന് ഒഴിവാക്കി ജൂലൈ 25ന് ഉത്തരവിറങ്ങി. ഇതുപ്രകാരം കഴിഞ്ഞ അധ്യയന വര്‍ഷമുണ്ടായ സ്ഥിരം ഒഴിവില്‍ ഈ വര്‍ഷം നിയമിതരായവരെ ടെറ്റില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഈ അധ്യയന വര്‍ഷം അധിക ഡിവിഷനുകള്‍ രൂപവത്കരിച്ചുണ്ടായ ഒഴിവുകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിതരായവരേയും ഒഴിവാക്കിയിരുന്നു. ഉത്തരവിറങ്ങുന്നതിന് മുമ്പ് ജോലിയില്‍ കയറിയ അധ്യാപകര്‍ക്ക് ടെറ്റ് നിര്‍ബന്ധമാക്കരുതെന്ന് നോണ്‍ അപ്രൂവ്ഡ് ടീച്ചേര്‍സ് യൂനിയന്‍ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവരോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്മേല്‍ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com