ചാനല്‍ സിനിമ: വിലക്ക് നീങ്ങി

ചാനല്‍ സിനിമ: വിലക്ക് നീങ്ങി

കൊച്ചി: പുതിയ മലയാള സിനിമകളുടെ ടെലിവിഷന്‍ സംപ്രേഷണവുമായി ബന്ധപ്പെട്ട വിലക്ക് നീങ്ങി. മൂന്നു മാസമായി നിര്‍ത്തിവെച്ചിരുന്ന സാറ്റലൈറ്റ് റൈറ്റ് വാങ്ങല്‍ പുനരാരംഭിക്കാന്‍ ടെലിവിഷന്‍ മാനേജ്മെന്‍റുകളുടെ സംഘടനയായ കേരള ടെലിവിഷന്‍ ഫെഡറേഷന്‍ തീരുമാനിച്ചു.
സിനിമാ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹികളുമായുള്ള ചര്‍ച്ചയിലാണ് തീരുമാനം. സിനിമകളുടെ സാറ്റലൈറ്റ് റൈറ്റ് ക്രമാതീതമായി വര്‍ധിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ സിനിമകളുടെ സംപ്രേഷണാവകാശം വാങ്ങുന്നത് നിര്‍ത്തിയത്. ഇതു സംബന്ധിച്ച മാനദണ്ഡങ്ങള്‍ക്ക് ഇരു സംഘടനകളുടെയും രണ്ടു വീതം പ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതിക്ക് രൂപം നല്‍കും. സംപ്രേഷണാവകാശത്തിന്‍െറ വില ക്രമാതീതമായി ഉയരുന്നത് തടയാന്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നിബന്ധന കൊണ്ടുവരും.
സിനിമ വാങ്ങുന്നത് നിര്‍ത്തിയതിനെത്തുടര്‍ന്ന് സിനിമാതാരങ്ങളുടെ ചാനല്‍ ഷോകള്‍ വിലക്കാന്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ആലോചിച്ചിരുന്നു. ഇനി ആ നീക്കം ഉണ്ടാവില്ലെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus