Fri, 09/07/2012 - 22:06 ( 40 weeks 5 daysago)
സീഡില്ലാ സഖ്യം ഒരുമിച്ചത് അവസാന നിമിഷം
(+)(-) Font Size
സീഡില്ലാ സഖ്യം ഒരുമിച്ചത് അവസാന നിമിഷം
മിക്സഡ് ഡബ്ള്‍സ് കിരീടം മകരോവ-ബ്രൂണോ സഖ്യത്തിന്

ന്യൂയോര്‍ക്: യു.എസ് ഓപണ്‍ മിക്സഡ് ഡബ്ള്‍സ് കിരീടം റഷ്യയുടെ എകാതെറിന മകരോവയും ബ്രസീലിന്‍െറ ബ്രൂണോ സുവാറസും ചേര്‍ന്ന സീഡില്ലാ സഖ്യം സ്വന്തമാക്കി. അത്യന്തം ആവേശകരമായ കലാശക്കളിയില്‍ ഇരുവരും 6-7, 6-1, 12-10ന് നാലാം സീഡായ ക്വെ പെഷ്കെ (ചെക് റിപ്പബ്ളിക്)-മാര്‍സിന്‍ മാറ്റ്കോവ്സ്കി (പോളണ്ട്) ജോടിയെ കീഴടക്കി.
ഡബ്ള്‍സ് സെ്പെഷലിസ്റ്റായ 30കാരന്‍ ബ്രൂണോ തന്‍െറ സ്ഥിരം പങ്കാളിയായ ആസ്ട്രേലിയയുടെ ജാര്‍മില ഗഡോസോവയുമൊത്ത് ടൂര്‍ണമെന്‍റില്‍ കളിക്കാന്‍ കാത്തിരിക്കുകയായിരുന്നു. എന്നാല്‍, കുറഞ്ഞ റാങ്കിങ് കാരണം തങ്ങള്‍ ഇരുവര്‍ക്കും ഒന്നിച്ച് കളിക്കാന്‍ കഴിയില്ലെന്ന് വളരെ വൈകിയാണ്് അറിഞ്ഞത്. തുടര്‍ന്ന് മകോരോവയുടെ സഹായം തേടുകയായിരുന്നു. മകരോവ സമ്മതം മൂളിയതോടെ അവസാന നിമിഷമാണ് ബ്രൂണോ മിക്സഡ് ഡബ്ള്‍സില്‍ ഇടമുറപ്പിച്ചത്.
രണ്ടാം സീഡായ ലിസാ റെയ്മണ്ട്-മൈക് ബ്രയാന്‍ ജോടിയെ ആദ്യറൗണ്ടില്‍ അട്ടിമറിച്ച ഇരുവരും രണ്ടാം റൗണ്ടില്‍ മൈക്കിന്‍െറ സഹോദരന്‍ ബോബ് ബ്രയനും കിം കൈ്ളസ്റ്റേഴ്സും ഉള്‍പ്പെട്ട സഖ്യത്തെയും വീഴ്ത്തി. ഫൈനലില്‍ ആദ്യസെറ്റ് ടൈബ്രേക്കറില്‍ 8-10ന് നഷ്ടമായ മകരോവ-ബ്രൂണോ കൂട്ടുകെട്ടിനെതിരെ പെഷ്കെ-മാറ്റ്കോവ്സ്കി ജോടി മൂന്നാം സെറ്റില്‍ 10-9ല്‍ നില്‍ക്കെ ചാമ്പ്യന്‍ഷിപ് പോയന്‍റ് കളഞ്ഞുകുളിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus