Fri, 09/07/2012 - 23:27 ( 36 weeks 6 daysago)
ഗിരിഷക്ക് സൈനയുടെ വക രണ്ടു ലക്ഷം
(+)(-) Font Size

ഹൈദരാബാദ്: പാരാലിമ്പിക്സില്‍ ഇന്ത്യയുടെ ഏക മെഡല്‍ ജേതാവായ എച്ച്.എന്‍. ഗിരിഷക്ക് രണ്ടു ലക്ഷം രൂപ സമ്മാനിക്കുമെന്ന് ഒളിമ്പിക്സ് ബാഡ്മിന്‍റണില്‍ വെങ്കലംനേടിയ സൈന നെഹ്വാള്‍. ലോങ് ജമ്പില്‍ വെള്ളി സ്വന്തമാക്കിയ ഗിരിഷയുടെ നേട്ടത്തില്‍ സന്തോഷിക്കുന്നു. ഈ സമ്മാനം അദ്ദേഹത്തിന് ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷ. ലണ്ടനില്‍ നിന്ന് തിരിച്ചെത്തിയാല്‍ തുക കൈമാറുമെന്ന് സൈന അറിയിച്ചു.
പാരാലിമ്പിക്സില്‍ 1.74 മീറ്റര്‍ ചാടിയാണ് ഗിരിഷ രണ്ടാം സ്ഥാനക്കാരനായത്. കാലിന് വൈകല്യമുള്ള താരത്തിന്‍െറ പിതാവ് കൂലിപ്പണിക്കാരനാണ്. സന്നദ്ധസംഘടനയുടെ കാരുണ്യത്തിലാണ് ഗിരിഷ ലണ്ടനിലെത്തിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus