12:30:26
20 May 2013
Monday
Facebook
Twitter
Rssfeed

ശല്യക്കാരെ ഒഴിവാക്കാന്‍ ഒരു കോള്‍

ശല്യക്കാരെ ഒഴിവാക്കാന്‍ ഒരു കോള്‍

ഒരു ടെലിഫോണ്‍ കോള്‍ വന്നിരുന്നെങ്കില്‍ എന്ന് നാം ആഗ്രഹിക്കുന്ന ഒരു പാട് സമയങ്ങളുണ്ടാകും. ബോറന്‍മാരുടെ ഇടയില്‍ പെട്ടാല്‍, അല്ലെങ്കില്‍ അവസാനിപ്പിക്കാന്‍ തയാറല്ലാത്ത പ്രാസംഗികര്‍ക്ക് മുന്നിലിരുന്നാല്‍, ഒരു ഗുണവുമല്ലാത്ത സംഭാഷണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍...സമയവും സന്ദര്‍ഭവും വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകാത്തവര്‍ ചുരുക്കമായിരിക്കും. നമുക്ക് വേണ്ട സമയത്ത് കോള്‍ വരുന്ന ഫേക്ക് കാള്‍ ആന്‍ഡ്രോയിഡ് ആപ്ളിക്കേഷനുകള്‍ പ്രസക്തമാകുന്നത് ഇവിടെയാണ്. ഗൂഗിള്‍ പ്ളേ സ്റ്റോറില്‍ ലഭ്യമായ ഇത്തരം രസകരമായ ആപ്ളിക്കേഷനുകള്‍ ചുവടെ

1. ഫേക്ക് കാള്‍ (Fake Call) -ആന്‍ഡ്രോയിഡ് 1.6 മുതലുള്ളആപ്ളിക്കേഷനുകളില്‍ പ്രവര്‍ത്തിക്കുന്ന ഈ സൗജന്യ ആപ്ളിക്കേഷന്‍ 2.5 എം.ബിയാണ് ഉള്ളത്. ആപ്ളിക്കേഷന്‍െറ ഹോം പേജില്‍ ക്വിക്ക് കാള്‍,ന്യൂ കാള്‍,ഷെഡ്യൂള്‍ എന്നിങ്ങനെ ആറ് ഐക്കണുകളാണ് ഉള്ളത്. ആരില്‍ നിന്നാണ് കാള്‍ വരേണ്ടത് എന്ന് നമുക്ക് തന്നെ ആപ്ളിക്കേഷനുകളില്‍ സെറ്റ് ചെയ്യാം. ഉദാഹരണത്തിന് നടന്‍ മമ്മൂട്ടിയുടെ പേരും ചിത്രവും സേവ് ചെയ്ത ശേഷം കാള്‍ ടൈം സെറ്റ് ചെയ്താല്‍ നിശ്ചിത സമയത്ത് ‘മമ്മൂട്ടി’യുടെ കാള്‍ നമ്മെ തേടിവരും. പ്രശസ്തരെ വേണ്ടാത്തവര്‍ ഉണ്ടെങ്കില്‍ നമ്മുടെ കാള്‍ ലിസ്റ്റിലെ ആരുടെ പേരും ഇതിനായി സെറ്റ് ചെയ്യാം. കാള്‍ സ്വീകരിച്ചാല്‍ ആട്ടോമാറ്റിക് മറുപടിയും അപ്പുറത്തെ വശത്ത് നിന്ന് ഉണ്ടാകും. ഇതിനായി ശബ്ദം നേരത്തേ റെക്കോര്‍ഡ് ചെയ്യണം.

2. ഫേക്ക് കാള്‍ മീ (FakeCall Me) -ആന്‍ഡ്രോയിഡ് 2.2 മുതലുള്ള ഫോണുകളില്‍ ലഭ്യമാകുന്ന ഈ ആപ്ളിക്കേഷന്‍െറ പണം കൊടുത്ത് വാങ്ങാവുന്ന വേര്‍ഷനും ആന്‍ഡ്രോയിഡ് മാര്‍ക്കറ്റില്‍ ലഭ്യമാണ്. എസ്.ഡി കാര്‍ഡിലാണ് ആപ്ളിക്കേഷന്‍ സേവ് ചെയ്യേണ്ടത്. എന്നാല്‍ എസ്.ഡി കാര്‍ഡിലെ ഫയലുകള്‍ കമ്പ്യൂട്ടറിലേക്ക് കോപ്പി ചെയ്യുന്ന പക്ഷം ഇത് പ്രവര്‍ത്തിക്കില്ല. ആപ്ളിക്കേഷന്‍െറ ഹോം പേജില്‍ വിളിക്കേണ്ടയാളുടെ പേര് നമ്പര്‍ എന്നിവ അടിച്ച ശേഷം എത്ര സമയം കഴിഞ്ഞ് വിളിക്കണമെന്ന് സെറ്റ് ചെയ്യാം. വിളി ഇപ്പോള്‍ തന്നെ വേണമെങ്കില്‍ കാള്‍ മീ എന്ന ഓപ്ഷനും ഉണ്ട്. 13564 പേരാണ് ഇതുവരെ ഈ ആപ്ളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളത്. കോളറുടെ പേര്, നമ്പര്‍, റിംഗ് ടോണ്‍ എന്നിവയും കസ്റ്റമൈസ് ചെയ്യാം.

ഇത്തരത്തിലുള്ള മറ്റു ചില പ്രശസ്ത ആപ്ളിക്കേഷനുകള്‍: Fake Call & SMS & Call Logs, Fake Call, Call Faker.

onlinewriter82@gmail.com


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com