കോഴിക്കോട്: ശിവകാശി പടക്ക ദുരന്തത്തില്‍ പൊള്ളലേറ്റവര്‍ക്ക് ജന്മദിനത്തില്‍ സാന്ത്വനവുമായി നടന്‍ മമ്മൂട്ടി. അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ 35 പേര്‍ക്ക് 35 ലക്ഷം വിലവരുന്ന മരുന്നാണ് സൗജന്യമായി നല്‍കുന്നത്. മമ്മൂട്ടിയുടെ പതഞ്ജലി ആയുര്‍വേദ കമ്പനിയില്‍ നിര്‍മിക്കുന്ന 'അഗ്നിജിത്ത്' എന്ന മരുന്നാണ് സൗജന്യമായി നല്‍കുന്നത്.
പൊള്ളലിന്റെ ആഴമനുസരിച്ച് ഒരാള്‍ക്ക് 50,000 രൂപ മുതല്‍ ഒരു ലക്ഷം വരെ ഈ മരുന്നുപയോഗിച്ചുള്ള ചികിത്സക്ക് ചെലവാകും.വ്യാഴാഴ്ച വൈകുന്നേരം ഏഴ് മണിയോടെ ശിവകാശി കലക്ടറുടെ നേതൃത്വത്തിലുള്ള ക്യാമ്പില്‍ മരുന്ന് എത്തിച്ചിട്ടുണ്ട്. ചാല ദുരന്തത്തില്‍പെട്ടതില്‍ മരുന്ന് ആവശ്യമുള്ളവര്‍ക്ക് സൗജന്യമായി നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ആവശ്യമുള്ളവര്‍ ഒറ്റപ്പാലത്തെ കമ്പനിയുമായി ബന്ധപ്പെടണമെന്നും മമ്മൂട്ടി അറിയിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍