12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed

പാടിമണ്‍ -നാരകത്താനി റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് വര്‍ഷങ്ങള്‍

മല്ലപ്പള്ളി: പഞ്ചായത്തിലെ ആറ് മുതല്‍ 10 വരെ വാര്‍ഡുകളിലൂടെ കടന്നുപോകുന്ന പാടിമണ്‍-നാരകത്താനി റോഡ് തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാതായിട്ട് വര്‍ഷങ്ങളായി. 10വര്‍ഷം മുമ്പ് നബാര്‍ഡ് ഏറ്റെടുത്ത് നടത്തിയ പ്രവൃത്തികള്‍ക്ക് ശേഷം പിന്നീട് കാര്യമായ പ്രവൃത്തി നടന്നിട്ടില്ല. മൂന്ന് കി.മീ.ദൂരം വരുന്ന റോഡിന് സമീപം 500ലധികം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. നിരവധി ദേവാലയങ്ങളും വിദ്യാലയങ്ങളും ഈ പ്രദേശത്തുണ്ട്. നൂറുകണക്കിന് ആളുകള്‍ സ്ഥിരമായി ഉപയോഗിക്കുന്ന റോഡ് ഈ രീതിയില്‍ തകരുന്നതിന് കാരണം സമീപത്തെ പാറമടകളില്‍നിന്ന് വാഹനങ്ങള്‍ അനധികൃതമായി പോകുന്നതിനാലാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വായ്പൂര്-എഴുമറ്റൂര്‍ ഭാഗത്തുള്ളവര്‍ക്ക് തിരുവല്ല-കോഴഞ്ചേരി പ്രദേശങ്ങളിലേക്ക് പോകുന്ന എളുപ്പമാര്‍ഗം കൂടിയാണ് ഈ റോഡ്. നവീകരണത്തിന് ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം മല്ലപ്പള്ളി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സണ്ണി ജോണ്‍സണ്‍ മാത്യു ടി. തോമസ് എം.എല്‍.എക്ക് നിവേദനം നല്‍കി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com