അടൂര്‍: മണ്ണടി പഴയകാവ് ദേവി ക്ഷേത്രത്തില്‍ മുന്തിരി വിളഞ്ഞു.
ഭക്തന്‍ ആറുമാസങ്ങള്‍ക്ക് മുമ്പ് മണ്ണടി ദേവിക്ക് കാഴ്ചവെച്ചതാണ് മുന്തിരി തൈ. ക്ഷേത്രഭാരവാഹികള്‍ ഇത് അമ്പലമുറ്റത്ത് നടുകയും ചെയ്തു.
ആറുമാസംകൊണ്ട് പടര്‍ന്ന് പന്തലിച്ച മുന്തിരിത്തണ്ടില്‍ കായ്ച്ച മുന്തിരിങ്ങ വിളഞ്ഞുതുടങ്ങി. ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നവര്‍ക്ക് കൗതുകക്കാഴ്ചയാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍