ആറാട്ടുപുഴ: ബോട്ട് എന്‍ജിന്‍ തകരാര്‍മൂലം ഉള്‍ക്കടലില്‍ അകപ്പെട്ട ആറ് മത്സ്യത്തൊഴിലാളികളെ മണിക്കൂറുകള്‍ക്കുശേഷം കോസ്റ്റ്ഗാര്‍ഡ് രക്ഷിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ തോപ്പുംപടി സ്വദേശിയുടെ ‘ബൈബ്ള്‍’ ബോട്ടില്‍ പോയ തൊഴിലാളികളാണ് രാത്രി പത്തോടെ രക്ഷപ്പെട്ടത്. കായംകുളത്തുനിന്ന് 17 നോട്ടിക്കല്‍ മൈല്‍ അകലെവെച്ചാണ് ബോട്ടിന്‍െറ എന്‍ജിന്‍ തകരാറിലായത്. സമയംകഴിഞ്ഞിട്ടും മത്സ്യത്തൊഴിലാളികള്‍ മടങ്ങിവരാഞ്ഞതില്‍ തീരപ്രദേശത്ത് ഭീതിയും ആശങ്കയും ഉണ്ടായി. ബോട്ട് മുങ്ങിയെന്ന കിംവദന്തിയും പരന്നു. ബോട്ടുകാര്‍ നല്‍കിയ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ തോട്ടപ്പള്ളിയിലെ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ ഗാര്‍ഡുകള്‍ അന്വേഷണത്തിന് തിരിച്ചു. വളരെ ശ്രമകരമായ യാത്രക്കുശേഷം രാത്രി പത്തോടെ ഇവരെ കണ്ടെത്തി ഗാര്‍ഡുകളുടെ ബോട്ടില്‍ സുരക്ഷിതമായി കരക്ക് എത്തിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍