പൂച്ചാക്കല്‍: ചായക്കടകളില്‍ അനധികൃതമായി ഉപയോഗിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ പിടികൂടി. ചേര്‍ത്തല സിവില്‍ സപൈ്ളസ് ഉദ്യോഗസ്ഥര്‍ പാണാവള്ളിയില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് സിലിണ്ടറുകളാണ് പിടികൂടിയത്. പാണാവള്ളി പത്താം വാര്‍ഡ് കൈത്തറി കവലക്ക് സമീപം യു.ബി. ബഷീറിന്‍െറ ഉടമസ്ഥതയിലെ ചായക്കടയില്‍നിന്ന് ഒന്നും ഇതിന് സമീപം ഇ.എ. ബഷീറിന്‍െറ ഉടമസ്ഥതയിലുള്ള ഹനീസ് കാറ്ററിങ് സര്‍വീസ് സെന്‍ററില്‍നിന്ന് രണ്ടും സിലിണ്ടറുകളാണ് കണ്ടെടുത്തത്. ഇരുവര്‍ക്കുമെതിരെ കേസെടുത്തു. രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇന്‍സ്പെക്ടര്‍മാരായ സുശീലന്‍, രാധാകൃഷ്ണന്‍, ഗോപാലകൃഷ്ണക്കുറുപ്പ്, രാജി എന്നിവര്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍