കാക്കനാട്: ജില്ലയില്‍ 40 സ്ഥലത്ത് ബസ് ഷെല്‍റ്ററുകള്‍ സ്ഥാപിക്കാന്‍ എ. ഡി.എം രാമചന്ദ്രന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ബസ് ഷെല്‍റ്ററുകള്‍ നിര്‍മിച്ച് തരണമെന്നാവശ്യപ്പെട്ട് വിവിധ സ്ഥലങ്ങളില്‍ നിന്ന് നിവേദനം ലഭിച്ചിരുന്നു.
സന്നദ്ധ സംഘടനകള്‍, തദ്ദേശസ്ഥാപനങ്ങള്‍, ജനകീയ സംഘടനകള്‍ എന്നിവരാണ് നിവേദനം നല്‍കിയത്. മുന്നൂറോളം നിവേദനങ്ങള്‍ ഇതിന് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അനിവാര്യമായ സ്ഥലങ്ങളില്‍ ബസ് ഷെല്‍റ്ററുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്.
കുമ്പളം, ഷാപ്പുപടി, ആലുവ ബാങ്ക് ജങ്ഷന്‍, തോട്ടക്കാട്ടുകര, കെ.എസ്.ആര്‍.ടി.സി വര്‍ക്ക്ഷോപ്പ് ജങ്ഷന്‍, പമ്പ് ജങ്ഷന്‍, നെടുമ്പാശേരി, നായത്തോട്, അങ്കമാലി കനയാംപറമ്പ്, എസ്.ബി.ഐ ജങ്ഷന്‍, എല്‍.എഫ് ആശുപത്രി, കോതമംഗലം അങ്കണം ജങ്ഷന്‍, സബ്സ്റ്റേഷന്‍ പരിധി, മലയിന്‍കീഴ്, മൂവാറ്റുപുഴ, കാലടി, പറവൂര്‍, ഞാറക്കല്‍ എന്നിവിടങ്ങളിലാണ് ഷെല്‍റ്റര്‍ സ്ഥാപിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍