എടപ്പാള്‍: വിദ്യാര്‍ഥി സമരത്തിന്‍െറ പേരില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ എടപ്പാള്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സംഘടിച്ചെത്തിയത് സംഘര്‍ഷാവസ്ഥക്ക് കാരണമായി. എ.ബി.വി.പി പ്രവര്‍ത്തകന്‍െറ കൊലയുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച പഠിപ്പ്മുടക്ക് സമരം നടപ്പാക്കാനാണ് വ്യാഴാഴ്ച രാവിലെ പതിനൊന്നോടെ 25ഓളം പ്രവര്‍ത്തകര്‍ സ്കൂളിലെത്തിയത്. ഏഴ് വര്‍ഷം മുമ്പ് സ്കൂളില്‍ വിദ്യാര്‍ഥി സമരങ്ങള്‍ നിരോധിച്ചിരുന്നു.
പ്രതിഷേധക്കാരെ അധ്യാപകരും പി.ടി.എ ഭാരവാഹികളും ഇക്കാര്യം അറിയിച്ചെങ്കിലും അംഗീകരിക്കാന്‍ തയാറാവാതിരുന്നതോടെയാണ് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടത്. ചങ്ങരംകുളം പൊലീസ് എത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍