പഴയങ്ങാടി: പിലാത്തറ മുതല്‍ പഴയങ്ങാടി വരെ പാതയോരത്ത് ചരല്‍ മണ്ണിട്ടതിനെ തുടര്‍ന്ന് റോഡ് ചളിക്കുളമായി.
ഇത് മേഖലയില്‍ അപകടത്തിനും ഗതാഗത ദുരിതത്തിനും കാരണമാകുന്നു. മഴ തിമിര്‍ത്തു പെയ്യുന്ന സമയം നോക്കി അധികൃതര്‍ നടത്തിയ പ്രവൃത്തിയില്‍ ജനരോഷം ശക്തമായി.
പാപ്പിനിശ്ശേരി മുതല്‍ പിലാത്തറ വരെ മെക്കാഡം ടാറിങ് നടത്തിയപ്പോള്‍ റോഡ് ഏറെ ഉയര്‍ന്നു നില്‍ക്കുന്നതിന് പരിഹാരമായാണ് അധികൃതര്‍ മണ്ണിട്ടത്. ടാറിങ് പൂര്‍ത്തിയാക്കി മൂന്ന് മാസമായെങ്കിലും മഴ കനത്ത് പെയ്യുന്നതിനിടയില്‍ ചരല്‍ മണ്ണിട്ടതാണ് പ്രതിഷേധത്തിനിടയാക്കിയത്. മഴ ശക്തമായതോടെ റോഡില്‍ ചളി തളം കെട്ടി നില്‍ക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍